റമദാൻ ആശംസ നേർന്ന ഇന്ത്യൻ ക്രിക്കറ്റ് താരം മനോജ് തിവാരിക്ക് നേരെ സംഘപരിവാർ സൈബർ ആക്രമണം

0
1

കൊൽക്കത്ത: (www.k-onenews.in) റമദാൻ ആശംസ നേർന്ന ഇന്ത്യൻ ക്രിക്കറ്റ് താരം മനോജ് തിവാരിക്ക് നേരെ സംഘപരിവാർ വർഗീയവാദികളുടെ സൈബർ ആക്രമണം. റമദാൻ ആശംസയ്ക്കൊപ്പം മുസ്ലിം വേഷത്തിലുള്ള ചിത്രവും മനോജ് തിവാരി ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. ഇതാണ് ഹിന്ദുത്വ വർഗീയവാദികളെ ചൊടിപ്പിച്ചത്.

താങ്കളെ സമൂഹമാധ്യമങ്ങളിൽ നിന്നും അൺഫോളോ ചെയ്യുകയാണെന്നും രാഷ്​ട്രീയത്തിലിറങ്ങാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായുള്ള നാടകമാണെന്നും ആരോപിച്ച്​ നിരവധി പേർ കമന്റ് ചെയ്​തു. വംശീയ- അധിക്ഷേപ പരാമർശങ്ങളടങ്ങിയ നിരവധി കമന്റുകളും പോസ്​റ്റിന്​ താഴെയുണ്ട്​. 

‘ഈ കോമാളിയെ കണ്ടില്ലേ, ഹിന്ദുക്കളുടെ ആഘോഷ സമയത്ത് മറ്റു മതങ്ങളിൽപ്പെട്ട ആരെങ്കിലും ഇത്തരത്തിൽ വേഷമണിഞ്ഞ് ആശംസ നേർന്നത് കണ്ടിട്ടുണ്ടോ’ എന്നാണ് ഒരാളുടെ കമന്റ്. നായയുടെ ചിത്രം ഉൾപ്പെടുത്തി ‘ദം​ഗ മുബാറക്ക്’ (കലാപ ആശംസകൾ) എന്നും ഒരാൾ കമന്റ് ചെയ്തു. 

ഇതിനിടെ, മമത ബാനർജിയുമായി ബന്ധപ്പെടുത്തിയും നിരവധി പേർ മനോജ് തിവാരിയെ പരിഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നുണ്ട്. ‘ദീദി വൈറസ്’ എന്നാണ് മനോജ് തിവാരിയെ കുറിച്ചുള്ള ഹൽദാർ ബാബു എന്നയാളുടെ കമന്റ്. കൂടാതെ മുസ്‌ലിംകളേയും ഇസ്‌ലാമിനേയും ആക്ഷേപിക്കുന്ന കമന്റുകളും നിരവധിയാണ്.

എന്നാൽ നിങ്ങളൊരു നല്ല മനുഷ്യനാണെങ്കിൽ എല്ലാ മതങ്ങളെയും ബഹുമാനിക്കുമെന്ന അടിക്കുറിപ്പോ​ടെ ക്രിസ്മസ്, ​ഹോളി അടക്കം വിവിധ​ മതാചാരങ്ങളുടെ വേഷങ്ങളിലുള്ള ചിത്രം പോസ്​റ്റ്​ ചെയ്​ത്​ മനോജ്​ തിവാരി​ ഇതിന് മറുപടി നൽകി. 

ഇന്ത്യക്കായി 12 ഏകദിനങ്ങളിലും മൂന്ന്​ ട്വന്റി 20യിലും മനോജ്​ തിവാരി കളത്തിലിറങ്ങിയിട്ടുണ്ട്​. ഐപിഎല്ലിൽ ഡൽഹി ഡെയർ ഡെവിൾസ്​, കൊൽക്കത്ത നൈറ്റ്​ റേഡേഴ്​സ്​, പൂനെ സൂപ്പർ ജയന്റ്സ്​, കിങ്സ്​ ഇലവൻ പഞ്ചാബ്​ എന്നീ ടീമുകളുടെയും ജഴ്​സിയണിഞ്ഞിട്ടുണ്ട്​​.

LEAVE A REPLY

Please enter your comment!
Please enter your name here