സംഘപരിവാർ ക്രിമിനൽ സംഘങ്ങൾ ഏറ്റുമുട്ടി; പോലീസ്‌ ലാത്തിവീശി

0
2

കാസർഗോഡ്‌:(www.k-onenews.in)

കൊലക്കേസുകൾ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളായ ക്രിമിനലുകൾ ചേരിതിരിഞ്ഞ്‌ ഏറ്റുമുട്ടി. ബുധനാഴ്ച വൈകിട്ടോടെയാണ് ദേശീയപാതയോരത്ത്‌ താളിപ്പടുപ്പിൽ വെച്ച്‌ ഇരു സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്‌. സംഘർഷത്തെ തുടർന്ന് ദേശീയപാതയിൽ അൽപ നേരം ഗതാഗത തടസ്സം നേരിട്ടു. വിവരമറിഞ്ഞെത്തിയ പോലീസ്‌ ലാത്തിവീശിയതോടെ അക്രമി സംഘങ്ങൾ ഓടി രക്ഷപ്പെടുകയായിരുന്നു.
കുഡ്ലുവിലെയും നെല്ലിക്കുന്നിലെയും സംഘപരിവാർ പ്രവർത്തകരാണ് ഏറ്റുമുട്ടിയത്‌. വർഷങ്ങളായി ഇവർ തമ്മിലുള്ള കുടിപ്പകയുടെ ഭാഗമായാണ് ഈ അക്രമവുമെന്നാണു സൂചന.
പൊതുജനങ്ങളുടെ സ്വൈര്യ ജീവിതത്തിനു തടസ്സം സൃഷ്ടിക്കുകയാണ് ഈ ക്രിമിനൽ സംഘങ്ങളെന്നും പോലീസ്‌ കർശന നടപടി കൈക്കൊള്ളണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. (File photo)

Sponsored link;

LEAVE A REPLY

Please enter your comment!
Please enter your name here