എടനീർ അക്രമം; എസ്ഡിപിഐ, മുസ്ലിംലീഗ് പ്രവർത്തകരെ വധിക്കാൻ ശ്രമിച്ചത്‌ ലീഗിലെ ക്രിമിനൽ സംഘം: എസ്ഡിപിഐ

0
1

ചെർക്കള:(www.k-onenews.in)

എടനീരിൽ യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ചത്‌ മുസ്‌ലിം ലീഗിന്റെ ക്രിമിനൽ സംഘമാണെന്ന് എസ്ഡിപിഐ കാസർഗോഡ്‌ മണ്ഡലം കമ്മറ്റി വ്യക്തമാക്കി.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ എസ്ഡിപിഐ സംഘടിപ്പിക്കുന്ന സിറ്റിസൺസ്‌ മാർച്ചിന്റെ പ്രചരണാർത്ഥം പതിച്ച പോസ്റ്റർ യൂത്ത്‌ ലീഗിന്റെ പ്രദേശിക നേതാവ് നശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് പ്രദേശത്ത്‌ പ്രശ്നം ഉടലെടുത്തത്‌. വാക്കേറ്റത്തിനൊടുവിൽ പറഞ്ഞ് തീർത്ത പ്രശ്നത്തെ വീണ്ടും യൂത്ത്‌ലീഗ്‌ നേതാവായ മനാഫ്‌ എടനീർ വഷളാക്കുകയായിരുന്നുവെന്ന് എസ്ഡിപിഐ മണ്ഡലം സെക്രട്ടറി അബ്ദുൽ ഗഫൂർ പറഞ്ഞു.

മനാഫിന്റെ നേതൃത്വത്തിൽ മാരകായുധങ്ങളുമായെത്തിയ സംഘം പ്രദേശത്തെ ക്ലബ് ഓഫീസിൽ ഇരിക്കുകയായിരുന്ന യുവാക്കൾക്ക്‌ നേരെ അക്രമം അഴിച്ചു വിടുകയായിരുന്നു. എസ്ഡിപിഐ പ്രവർത്തകൻ ആഷിഫിനെ വധിക്കാൻ ശ്രമിക്കുന്നതിനിടെ തടയാൻ ചെന്ന സുഹൃത്തും ലീഗ് പ്രവർത്തകനുമായ റഷീദിനെ കുത്തിയതും ഇതേ സംഘമാണെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കുന്നു. മാസ്തിഗുഡ മേഖലയിലുള്ള മുസ്ലിം ലീഗിന്റെ ക്രിമിനൽ സംഘത്തെയാണ് ‌ ഇതിനായി മനാഫ് കൊണ്ടുവന്നതെന്ന് സൂചനയുണ്ട്‌. ഇതാണ് സ്വന്തം പാർട്ടി പ്രവർത്തകനു തന്നെ കുത്തേൽക്കാൻ കാരണമായതെന്നാണു വിവരം.

അതേ സമയം, പരിക്കേറ്റ ലീഗ്‌ പ്രവർത്തകനെയും എസ്ഡിപിഐ പ്രവർത്തകനെയും എസ്ഡിപിഐ പ്രവർത്തകരുടെ നേതൃത്വത്തിൽ മംഗലാപുരത്തെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റിയിരിക്കയാണ്. രണ്ട് പേരുടേയും നില ഗുരുതരമായതിനാൽ ശസ്ത്രക്രിയക്കായി ഇരുവരെയും അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കയാണ്.
പ്രദേശത്ത്‌ പോലീസ്‌ കനത്ത സുരക്ഷാ സന്നാഹമൊരുക്കിയിട്ടുണ്ട്‌.
മനാഫ്‌ എടനീരിന്റെ നേതൃത്വത്തിലുള്ള അക്രമി സംഘത്തിനായുള്ള തിരച്ചിൽ ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here