പള്ളി സംരക്ഷണത്തിനിടെ വെട്ടേറ്റ ഇംതിയാസിനെ എസ്‌ഡിപിഐ നേതാക്കൾ സന്ദർശിച്ചു

0

മംഗലാപുരം(www.k-onenews.in)

മസ്ജിദിനു നേരെ നടന്ന ആർഎസ്‌എസ്‌ അക്രമം ചെറുക്കുന്നതിനിടെ വെട്ടേറ്റ മഞ്ചേശ്വരം ഗാന്ധിനഗർ സ്വദേശി മുഹമ്മദ്‌ ഇംതിയാസിനെ എസ്‌ഡിപിഐ നേതാക്കൾ സന്ദർശിച്ചു.

ശബരിമല വിഷയത്തിൽ കഴിഞ്ഞ ദിവസത്തെ ഹർത്താലിനിടെയാണു സംഘപരിവാർ അക്രമം അരങ്ങേറിയത്‌.
അക്രമത്തിൽ കൈയെല്ല് തകർന്ന ഇംതിയാസിനെ മംഗലാപുരം ഹൈലാൻഡ്‌ ഹോസ്പിറ്റലിൽ ശസ്ത്രക്രിയക്ക്‌ വിധേയമാക്കിയിരിക്കയാണ്.

എസ്‌ഡിപിഐ സംസ്ഥാന സമിതി അംഗം കാജാ ഹുസൈൻ, കാസർഗോഡ്‌ ജില്ലാ സെക്രട്ടറി ഷരീഫ്‌ പടന്ന , ട്രഷറർ ഡോ:സിടി സുലൈമാൻ, അൻസാർ ഹൊസങ്കടി തുടങ്ങിയ നേതാക്കൾ ആശുപത്രിയിലെത്തി ഇംതിയാസിനെ സന്ദർശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here