മഞ്ചേശ്വരം ഉദ്യാവറിൽ വെള്ളം കയറിയ വീടുകളും പരിസരവും എസ്ഡിപിഐ നേതാക്കൾ സന്ദർശിച്ചു

0
0

മഞ്ചേശ്വരം: (www.k-onenews.in) ശക്തമായ മഴയിൽ വെള്ളം കയറിയ മഞ്ചേശ്വരം പഞ്ചായത്ത് ഇരുപതാം വാർഡിലെ ഫസ്റ്റ് റെയിൽവേ സിഗ്നലിനു സമീപത്തെ വീടുകളും പരിസരവും എസ്ഡിപിഐ നേതാക്കൾ സന്ദർശിച്ചു.
വർഷങ്ങളായി ദുരിതമനുഭവിക്കുന്ന ഈ സ്ഥലത്ത് കാര്യമായ നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നോ ജനപ്രതിനിധികളിൽ നിന്നോ ഉണ്ടായിട്ടില്ല. ഇനിയെങ്കിലും ഇതിനൊരു ശാശ്വതമായ പരിഹാരം കാണണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.

തുടർ നടപടികളുടെ ഭാഗമായി പാലക്കാട് സതേൺ റെയിൽവേ ഡിവിഷൻലേക്ക് പരാതി കൊടുക്കാനും മറ്റു നടപടിയുമായി മുന്നോട്ടു പോകുന്നതിനുള്ള എല്ലാ സഹായവും പാർട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടാവുമെന്ന് നേതാക്കൾ ഉറപ്പുനൽകി.

മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡൻറ് അഷ്റഫ് ബഡാജെ, ലത്തീഫ് കറോഡ, ശംസു ഉദ്യാവർ, റഹ്മാൻ ഉദ്യാവർ, സിദ്ദീഖ് ഉദ്യാവർ, എന്നിവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here