എസ്ഡിപിഐ മധൂർ പഞ്ചായത്ത്‌ കമ്മറ്റി ഒഫീസ്‌ ഉദ്ഘാടനം ചെയ്തു

0

മധൂർ:(www.k-onenews.in) കുത്തകൾക്ക് വേണ്ടി പ്രവർത്തിക്കുകയും അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്ന പാർട്ടികളാണ് രാജ്യത്തെ ചെറുകിടന്മാർ മുതൽ പ്രമുഖന്മാർ
വരെയുള്ള പാർട്ടികളെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറിയും ചാലക്കുടി ലോക്സഭ സ്ഥാനാർത്ഥിയുമായ റോയ് അറക്കൽ പറഞ്ഞു ഗൈൽ പോലോത്ത പല വിഷയങ്ങളിലും വിവിധ ജീവൽ പ്രശ്നങ്ങളിലും ഇടതും വലതും സംഘികളും ടൈ അപ്പാണ് .സാമ്പ്രദായിക പാർട്ടികൾക്ക് ആദർശമെന്നത് പ്രസംഗത്തിൽ മാത്രമായി മാറിയിരിക്കുന്നു.
സാമുഹിക ജനാതിപത്യത്തിന് യഥാർത്ഥ ബദലാണ് എസ്.ഡി.പി.യെന്നും അദ്ദേഹം പറഞ്ഞു
എസ്.ഡി.പി.ഐ മധൂർ പഞ്ചായത്ത് ഓഫീസ് ഉളിയത്തടുക്കയിൽ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം പഞ്ചായത്ത് സെക്രട്ടറി ബിലാൽചൂരി സ്വാഗതം പറഞ്ഞു പഞ്ചായത്ത് പ്രസിഡന്റ് സകരിയ്യ മുട്ടത്തോടി അധ്യക്ഷത വഹിച്ചു ജില്ലാ സെക്രട്ടറി ഖാദർ അറഫ, മണ്ഡലം പ്രസിഡന്റ് സകരിയ്യ കുന്നിൽ, അബൂബക്കർ എരുതുംകടവ്, സാലിഹ് നെല്ലിക്കുന്ന് സംസാരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here