എസ്ഡിപിഐ യും ഇസാൻ ഗ്രൂപ്പ് ബാംഗ്ലൂരും സംയുക്തമായി  നിർദ്ധരരായ നാൽപതോളം   വിദ്യാർത്ഥികൾക്ക് സ്കൂൾ  കിറ്റുകൾ വിതരണം ചെയ്തു.

0
മൊഗ്രാൽ പുത്തൂർ: (www.k-onenews.in) എസ് ഡി പി ഐ മൊഗ്രാൽപുത്തൂർ പഞ്ചായത്ത് കമ്മിറ്റിയും ഇസാൻ ഗ്രൂപ്പ് ബാഗ്ലൂരും സംയുക്തമായി നിർദ്ധരരായ നാൽപതോളം  വിദ്യാർഥികൾക്ക് സ്കൂൾ കിറ്റുകൾ വിതരണം ചെയ്തു.
കുന്നിൽ ജനസേവന കേന്ദ്രത്തിൽ ചേർന്ന യോഗത്തിൽ എസ്ഡിപിഐ മണ്ഡലം വൈസ് പ്രസിഡന്റ് അഡ്വ: റഫീഖ് പൗരപ്രമുഖൻ അന്തുമാൻ ഹാജിക്ക്
കിറ്റ് കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു.
എസ്ഡിപിഐ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മറ്റിയുടെയും കുന്നിൽ ജനസേവനകേന്ദ്രത്തിന്റെയും പ്രവർത്തനം പ്രശംസനീയമാണെന്നും തുടർന്നും ഇത്തരം മാതൃകാപരമായ പ്രവർത്തനം ഉണ്ടാവണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം സൂചിപ്പിച്ചു.
മൊഗ്രാൽപുത്തൂർ പഞ്ചായത്ത് സെക്രട്ടറി ശിഹാബ് അറഫാത് , പഞ്ചായത്ത് ജോയിൻ സെക്രട്ടറി റിയാസ് കുന്നിൽ എസ്ഡിപിഐ ദുബായ് കാസർഗോഡ് മേഖലാ മണ്ഡലം ജനറൽ സെക്രട്ടറി സിറാജ് കല്ലങ്കൈ, ദുബായ് മൊഗ്രാൽപുത്തൂർ മേഖല ട്രഷറർ ഷരീഫ് കല്ലങ്കൈ, മേഖലാ ഭാരവാഹി ഷമീർ ചൗക്കി, മൊയ്തീൻ കുഞ്ഞിപടിഞ്ഞാർ, ജാബിർ കുന്നിൽ, ശഫീഖ് ജബൽനൂർ, നൗഫൽ കുന്നിൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. താജുദ്ദീൻ കുന്നിൽ നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here