മുഖ്യമന്ത്രിയെ പ്രതീകാത്മക കുറ്റവിചാരണ നടത്തി എസ്‌ഡിപിഐ

0
കാസർഗോഡ്‌:(www.k-onenews.in) പോലിസ് സംവിധാനത്തെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരം ഒഴിയണം എന്നാവശ്യപ്പെട്ട് എസ്‌ഡിപിഐ സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിച്ചു.
മണ്ഡലം തലങ്ങളിൽ പ്രതീകാത്മക കുറ്റവിചാരണ നടത്തിയാണ് പാർട്ടി പ്രതിഷേധം സംഘടിപ്പിച്ചത്‌.
തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടൗണിൽ നടത്തിയ കുറ്റവിചാരണ എസ്‌ഡിപിഐ കാസർഗോഡ്‌ ജില്ലാ ജനറൽ സെക്രട്ടറി ഷരീഫ്‌ പടന്ന ഉദ്‌ഘാടനം ചെയ്തു.
ജില്ല ട്രഷറർ സിടി.സുലൈമാൻ മാസ്റ്റർ, മണ്ഡലം പ്രസിഡണ്ട്‌ ശൗക്കത്ത് തൈകടപ്പുറം, മണ്ഡലം നേതാക്കളായ മുഹമ്മദ് മാവിലാടം, സാബിർ തൃക്കരിപ്പൂർ, സുലൈമാൻ.കെപിപി, പി.ലിയാക്കത്തലി തുടങ്ങിയവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here