പരപ്പയിലെ അനധികൃത ക്വാറി; ജനകീയ സമരത്തിനു പിന്തുണയുമായി എസ്ഡിപിഐ രംഗത്ത്‌

0

കാഞ്ഞങ്ങാട്‌:(www.k-onenews.in) നീലേശ്വരം പരപ്പ മുണ്ടത്തടം എന്ന ഗ്രാമത്തെ വെടിമരുന്ന് നിറച്ച് പൊട്ടിച്ച് ഇല്ലാതാക്കുന്ന അനധികൃത ക്വാറിക്കെതിരെ നടക്കുന്ന ജനകീയ സമരത്തിന് പിന്തുണയുമായി‌ എസ്‌ഡിപിഐ രംഗത്ത്‌.

ജനകീയ സമരങ്ങൾ അടിച്ചമർത്താൻ ശ്രമിക്കുന്ന ഭരണകൂട നീക്കങ്ങൾ പ്രതിഷേധാർഹമാണെന്നും ജനങ്ങളുടെ ജീവനും പരിസ്ഥിതിക്കും ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്ന അനധികൃത ക്വാറി പ്രവർത്തനം അവസാനിപ്പിക്കണമെന്നും എസ്ഡിപിഐ കാസർഗോഡ്‌ ജില്ലാ സെക്രട്ടറി ഷരീഫ്‌ പടന്ന ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട്‌ മണ്ഡലം നേതാക്കളായ അബ്ദുൽ റഹ്‌മാൻ മൗലവി, ഗഫൂർ കമ്മാടം, സുബൈർ കമ്മാടം, നീലേശ്വരം മുനിസിപ്പൽ നേതാക്കളായ ഹനീഫ്‌ സിഎച്ച്‌, മൊയ്തു തൈക്കടപ്പുറം, ആഷിർ നീലേശ്വരം, അഫ്സൽ തുടങ്ങിയവരുടെ നേതൃത്വത്തിലെത്തിയ സംഘം ജനകീയ സമരത്തിനു പൂർണ്ണ പ്രഖ്യാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here