മദ്രസ വിദ്യാർത്ഥികൾക്കും പ്രായമായവർക്കും ആശ്വാസമായി എസ്‌ഡിപിഐ എരിയാൽ ബ്രാഞ്ചിന്റെ സെക്യൂരിറ്റി സേവനം ഒന്നാം വർഷത്തിലേക്ക്

0

എരിയാൽ: (www.k-onenews.in) എരിയാൽ ദേശീയ പാതയോരത്ത രാവിലെയും വൈകുന്നേരവും മദ്രസ വിദ്യാർത്ഥികളെയും പ്രായമായവരെയും മറ്റും റോഡ് മുറിച്ചു കടക്കുന്നതിന് സഹായിക്കുന്ന എസ്‌ഡിപിഐ യുടെ സെക്യൂരിറ്റി സേവനം ഒരു വര്ഷം പൂർത്തിയാകുന്നു.

ഡിവൈഡറോ സ്പീഡ് ബ്രേക്കറോ ഇല്ലാത്തതിനാൽ എരിയാൽ മേഖലയിലൂടെ കടന്നു പോകുന്ന ദേശീയ പാതയോരത്ത വാഹനങ്ങൾ അമിത വേഗതയിലോടുന്നത് പതിവാണ്. അതിരാവിലെ മദ്രസയിൽ പോകുന്ന വിദ്യാർത്ഥികളും മറ്റും റോഡപകടങ്ങളിൽപെടുന്ന സംഭവങ്ങൾ വർധിച്ചു വരുന്ന അവസരത്തിലാണ് എസ്‌ഡിപിഐ എരിയാൽ ബ്രാഞ്ച് മുന്കരുതലെന്നോണം എരിയാലിൽ സെക്യൂരിറ്റി ഗാർഡിനെ നിയമിച്ചത്.

എരിയാലിലെ എസ്‌ഡിപിഐ യുടെ ഈ സേവനം നാട്ടുകാരും എരിയാൽ ജമാഹത്ത്‌ കമ്മിറ്റിയും ഒരു പോലെ അഭിനന്ദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here