യുഎഇയിൽ ഏഴ് കോവിഡ് മരണം; പുതുതായി 532 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, 127 പേര് രോഗമുക്തരായി

0
0

അബുദാബി: (www.k-onenews.in) യുഎഇയിൽ ഇന്ന് ഏഴ് പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ മരണ സംഖ്യ 71 ആയി. 532 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ്
ബാധിതരുടെ എണ്ണം 9813 ആയി. ഇന്ന് 127 പേരാണ് രോഗമുക്തരായത്.

ഇതുവരെ 1887 പേർ സുഖം പ്രാപിച്ചതായും ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. രോഗമുക്തി നേടുന്നവരുടെ എണ്ണം ദിവസവും നൂറിലേറെയാണ് എന്നത് ശുഭസൂചനയാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

രാജ്യത്ത് പ്രഖ്യാപിച്ച നിയന്ത്രണങ്ങളിൽ ഇളവുണ്ടെങ്കിലും സാധാരണ നിലയിലേക്ക് കാര്യങ്ങൾ തിരിച്ചുവന്നു എന്ന് ധരിക്കരുത്. പരമാവധി വീട്ടിൽ തന്നെ തുടരാൻ എല്ലാവരും ശ്രമിക്കണം. പുറത്തിറങ്ങുന്നവർ സാമൂഹിക അകലം പാലിക്കണം. മാസ്ക് ധരിക്കണമെന്നും ആരോഗ്യവിദഗ്ധർ ചുണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here