ചീഫ് ജസ്റ്റിസിനെതിരായ ലെെംഗികാരോപണ പരാതി തള്ളി

0

ദില്ലി:(www.k-onenews.in) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരായ ലൈംഗിക പീഡന പരാതിയിൽ കഴമ്പില്ലെന്ന് ആഭ്യന്തര അന്വേഷണ സമിതി കണ്ടെത്തി‍. ഇതിന്‍റെ അടിസ്ഥാനത്തില്‍ സുപ്രീം കോടതി മുന്‍ ജീവനക്കാരിയുടെ പരാതി തള്ളി. അന്വേഷണ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയിട്ടില്ല.

ജസ്റ്റിസ് എസ്.എ ബോബ്ഡെ തലവനും ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, ഇന്ദു മല്‍ഹോത്ര എന്നിവര്‍ അംഗങ്ങളും ആയ സമിതിയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ്ക്കെതിരായ ലൈംഗിക പീഡന പരാതി അന്വേഷിച്ചത്. പരാതിക്കാരിയില്‍ നിന്ന് രണ്ട് തവണയും ചീഫ് ജസ്റ്റിസില്‍ നിന്ന് ഒരു വട്ടവും മൊഴി രേഖപ്പെടുത്തി. മറ്റ് വിശദാംശങ്ങളും പരിശോധിച്ചു. ഒടുവില്‍ സുപ്രീം കോടതി മുന്‍ ജീവനക്കാരിയുടെ പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തുകയായിരുന്നു. ഇക്കാര്യം ഉള്‍ക്കൊള്ളിച്ച അന്വേഷണ റിപ്പോര്‍ട്ട് ജസ്റ്റിസ് എൻ.വി രമണയ്ക്ക് കൈമാറി. റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ചീഫ് ജസ്റ്റിസിനും അയച്ചതായി സുപ്രീംകോടതി സെക്രട്ടറി ജനറല്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

ആഭ്യന്തര സമിതിയുടെ ഈ അന്വേഷണം ഏകപക്ഷീയമാണെന്ന് പരാതിക്കാരി നേരത്തെ ആരോപിച്ചിരുന്നു. അഭിഭാഷകനെ നിയോഗിക്കാന്‍ അനുവദിച്ചില്ല, നടപടിക്രമങ്ങള്‍ കാമറയില്‍ പകര്‍ത്തിയില്ല തുടങ്ങി പ്രശ്നങ്ങളുന്നയിച്ച പരാതിക്കാരി അന്വേഷണവുമായി നിസ്സഹകരിക്കുമെന്നും അറിയിച്ചു. ഇതിന് ശേഷം ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡും ആര്‍.എഫ് നരിമാനും വിഷയത്തില്‍ ഇടപെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ചീഫ് ജസ്റ്റിസിനെതിരായ പരാതിയില്‍ ഫുള്‍കോര്‍ട്ട് വിളിച്ച് ചേര്‍ക്കണം എന്നും ആഭ്യന്തര അന്വേഷണ സമിതിയില്‍ സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച വനിതാ ജഡ്ജിമാരെ ഉള്‍പ്പെടുത്തണം എന്നും ജസ്റ്റിസ് എസ്.എ ബോബ്ഡെയോട് ജസ്റ്റിസ് ചന്ദ്രചൂഡ് ആവശ്യപ്പെട്ടിരുന്നതായും വിവരം പുറത്തുവന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here