പോക്സോ കേസ്‌; ഷഫീഖ്‌ ഖാസിമി അറസ്റ്റിൽ

0

തിരുവനന്തപുരം:(www.k-onenews.in)
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രഭാഷകൻ ഷെഫീഖ് അല്‍ ഖാസിമി പിടിയില്‍. തമിഴ്‌നാട്ടിലെ മധുരയില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്. സംഭവത്തിന് ശേഷം ഒരു മാസത്തിലേറെയായി ഇയാള്‍ ഒളിവിലായിരുന്നു.

ഖാസിമിയെ ഒളിവില്‍ കഴിയാന്‍ സഹായം ചെയ്ത് നല്‍കിയ രണ്ട് സഹോദരന്മാരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഖാസിമി എവിടെയെന്നുള്ള കൃത്യവിവരം പൊലീസിന് ലഭിച്ചിരുന്നില്ല. കേസില്‍ ഷെഫീഖ് ഖാസിമി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 12 ലേക്ക് ഹൈക്കോടതി മാറ്റിയിരുന്നു. നേരത്തെ തൊളിക്കോട് മഹല്ല് കമ്മറ്റി ഇമാം സ്ഥാനത്ത്‌ നിന്നും ആൾ ഇന്ത്യാ ഇമാംസ്‌ കൗൺസിൽ പ്രാഥമികാംഗത്വത്തിൽ നിന്നും ഇയാളെ പുറത്താക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here