നഗരമധ്യത്തിലെ പൊട്ടക്കിണറ്റിൽ യുവാവിനെ കൊന്നു തള്ളിയത്‌ ആര്? അന്വേഷണം ഊർജ്ജിതമാക്കി പോലീസ്‌

0
3

കാസർഗോഡ്‌:(www.k-onenews.in)

കഴിഞ്ഞയാഴ്ച്ച ആളൊഴിഞ്ഞ പറമ്പിലെ പൊട്ടക്കിണറ്റിൽ കണ്ടെത്തിയ ഷാനവാസിനെ കൊലപ്പെടുത്തിയത്‌ തന്നെയെന്ന് സ്ഥിരീകരിച്ച്‌ പോലീസ്‌.

പരിയാരം മെഡിക്കല്‍ കോളജിൽ നടത്തിയ പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടിൽ യുവാവിന്റെ വയറ്റിൽ ആഴത്തിലുള്ള കുത്തേറ്റതായും ഇതാണ് മരണകാരണമെന്നുമാണ് പറയുന്നത്. മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്‌.
സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ ഇതിനോടകം പോലീസ് ചോദ്യം ചെയ്തു കഴിഞ്ഞു.

എറണാകുളത്തെ ഒരു ജ്യൂസ് കടയില്‍ ജോലി ചെയ്തുവരികയായിരുന്ന ഷാനവാസ്മൂന്നു വർഷം മുൻപുണ്ടായ അടിപിടി കേസിന്റെ ആവശ്യത്തിനായി കഴിഞ്ഞ മാസം നാട്ടിലെത്തിയതായിരുന്നു. സെപ്തംബര്‍ 25ന് കോടതിയില്‍ ഹാജരായതിനു ശേഷം സുഹൃത്തായ സമൂസ റഷീദിനും, മറ്റൊരാള്‍ക്കുമൊപ്പം ബൈക്കില്‍ പോയതായിരുന്നു ഷാനവാസ്. പിന്നീട്‌ ഇയാളെ ആരും കണ്ടതായി അറിവില്ല. അതേസമയം, തന്റെ മകനെ കാണാനില്ലെന്ന് പറഞ്ഞ്‌ ഷാനവാസിന്റെ മാതാവ്‌ കാസർഗോഡ്‌ പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇരുപത്തിനാല് ദിവസങ്ങള്‍ക്കു ശേഷം ഷാനവാസിന്റെ മൃതദേഹമാണ് കിണറ്റില്‍ കണ്ടെത്തിയത്.

ഉളിയത്തടുക്കയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പരേതനായ രമേശന്‍- ഫമീന ദമ്പതികളുടെ മകന്‍ ഷൈൻ കുമാർ എന്ന ഷാനവാസിന്റെ (27) മൃതദേഹമാണ് ഇക്കഴിഞ്ഞ ഞായറാഴ്ച ആനവാതുക്കലിലെ ദിനേശ് ബീഡി കമ്പനിക്ക് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ പൊട്ടകിണറ്റില്‍ കണ്ടെത്തിയത്.

sponsored link;

LEAVE A REPLY

Please enter your comment!
Please enter your name here