ശശി തരൂരിന്റെ ട്വീറ്റില്‍ അക്ഷരത്തെറ്റ്; തെറ്റ് ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയ

0

ന്യൂദല്‍ഹി: ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിലൂടെ വായനക്കാരുടെ ഇഷ്ടം സമ്പാദിച്ച കോണ്‍ഗ്രസ് എം.പി ശശി തരൂരിന്റെ ട്വീറ്റില്‍ അക്ഷരത്തെറ്റ്. തരൂരിന് പറ്റിയ തെറ്റ് ആഘോഷിച്ച് സോഷ്യല്‍ മീഡിയ. കടുകട്ടി പദപ്രയോഗങ്ങളിലൂടെ തന്റെ രാഷ്ട്രീയ എതിരാളികളെ നേരിടുമ്പോള്‍ തന്നെ സാധാരണക്കാരുടെ ഇംഗ്ലീഷ് പദസമ്പത്ത് വര്‍ദ്ധിപ്പിക്കാനും തരൂര്‍ മറക്കാറില്ലായിരുന്നു.

യു.എ.ഇയിലെ ഒരു പരിപാടിയില്‍ പങ്കെടുത്തതിനെ പരാമര്‍ശിച്ച് തരൂര്‍ ചെയ്ത ട്വീറ്റിലാണ് Invitation (ക്ഷണം) എന്ന ലളിതമായ വാക്കിന്റെ അക്ഷരം മാറിയത്. ഇതോടെ ട്വിറ്റരാറ്റി തരൂറിന്റെ തെറ്റ് ഏറ്റെടുക്കുകയായിരുന്നു. Invitation എന്നതിന് പകരം Innivation എന്നായിരുന്നു തരൂര്‍ ട്വീറ്റ് ചെയ്തത്.

തരൂര്‍ പറഞ്ഞ സ്ഥിതിക്ക്  ഇനി മുതല്‍ Invitation എന്ന പദത്തിന്റെ ശരിയായ സ്‌പെല്ലിങ്ങ് Innivation എന്നാണെന്നായിരുന്നു ട്വിറ്റരാറ്റികളുടെ അഭിപ്രായം.

LEAVE A REPLY

Please enter your comment!
Please enter your name here