ഷുഹൈബ് വധം; സിപിഎമ്മിനെതിരെ ആകാശിന്റെ പിതാവ്, ‘കീഴടങ്ങിയതല്ല, കൃത്യം നടന്നപ്പോള്‍ മകന്‍ ക്ഷേത്രത്തില്‍’

0

കണ്ണൂർ:(www.k-onenews.in) യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും സിപിഐഎമ്മിന്റെയും നിലപാട് തള്ളി കേസില്‍ അറസ്റ്റിലായ ആകാശ് തില്ലങ്കരിയുടെ പിതാവ്.

വധത്തില്‍ പ്രതിചേര്‍ക്കപ്പെട്ട ആകാശ് കൃത്യം നടക്കുന്ന സമയത്ത് ക്ഷേത്രത്തിലായിരുന്നുവെന്നാണ് പിതാവ് വഞ്ഞേരി രവി പറയുന്നത്. ഇക്കാര്യം പാര്‍ട്ടിയെ അറിയിച്ചപ്പോള്‍ നിരപരാധിത്വം കോടതിയില്‍ തെളിയിക്കാന്‍ പറഞ്ഞതായും അദേഹം പറയുന്നു.

ആകാശും രജിനും പോലീസില്‍ കീഴടങ്ങിയതാണെന്നായിരുന്നു പാര്‍ട്ടിയുടെ ഇതുവരെയുള്ള അവകാശവാദം. ഈ പൊള്ളത്തരം തുറന്നുകാട്ടിയാണ് പിതാവ് രംഗത്തെത്തിയത്. ഇതോടെ പാര്‍ട്ടി പ്രതിരോധത്തിലായിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here