ഷുഹൈബ് വധം; പ്രതികളായ പ്രവര്‍ത്തകരെ സിപിഐഎം പുറത്താക്കി

0

കണ്ണൂര്‍:(www.k-onenews.in) മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട കേസില്‍ സിപിഐഎം നടപടി. കേസില്‍ പ്രതികളായ നാല് പ്രവര്‍ത്തകരെ പാര്‍ട്ടി പുറത്താക്കി. സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം. ആകാശ് തില്ലങ്കേരി, ടി.കെ അനവര്‍, സി.എസ് ദാപ്ചന്ദ്, കെ അഖില്‍ എന്നിവരെയാണ് പാര്‍ട്ടി പുറത്താക്കിയിരിക്കുന്നത്. തീരുമാനം മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം കോടിയേരി ബാലകൃഷ്ണനും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

ഷുഹൈബ്‌കേസ് സിബിഐ അന്വേഷണത്തിന് ഹൈക്കോടതി കഴിഞ്ഞ ദിവസാമാണ് ഉത്തരവിട്ടിരുന്നത്. കേസ് ഏറ്റെടുക്കാന്‍ സന്നദ്ധമാണെന്ന് സിബിഐ യും കോടതിയെ അറിയിച്ചു. കേസ് സിബിഐ തിരുവന്തപുരം യൂണിറ്റ് അന്വേഷിക്കും . കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ അതും അന്വേഷണ പരിധിയില്‍ വരണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ജസ്റ്റിസ് കെമാല്‍ പാഷയുടെ ബെഞ്ചാണ് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിച്ചത്. കഴിഞ്ഞ മാസം 12നാണു കണ്ണൂര്‍ ഇടയന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയായിരുന്ന ഷുഹൈബ് കൊല്ലപ്പെട്ടത് . കേസില്‍ ഇതുവരെ 11 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് .അതേസമയം പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും കോടതി നീരീക്ഷിച്ചു. ഷുഹൈബിന്റെ പിതാവ് മുഹമ്മദ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

LEAVE A REPLY

Please enter your comment!
Please enter your name here