പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷോർട്ട്‌ ഫിലിം; സോഷ്യൽ മീഡിയയിൽ തരംഗമായി പ്രവാസികൾ

0
1

തിരുവനന്തപുരം:(www.k-onenews.in)

പൗരത്വ ഭേദഗതി നിയമത്തിനെതിരായ രാജ്യത്ത്‌ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കെ വ്യത്യസ്തമായ പ്രചാരണവുമായി പ്രവാസികൾ രംഗത്ത്‌.

ഒമാനിലെ ഒരു കൂട്ടം മലയാളികൾ അഭിനയിച്ച ഷോർട്ട്‌ ഫിലിമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്‌.
പൗരത്വ നിയമത്തെ ന്യായീകരിക്കാൻ ബിജെപിയുടെ നേതൃത്വത്തിൽ നടന്നു കൊണ്ടിരിക്കുന്ന ഹൗസ്‌ കാംപയിനെതിരെ ഉയർന്നു കൊണ്ടിരിക്കുന്ന ജനരോഷമാണ് ഈ ഷോർട്ട്‌ഫിലിമിന്റെ ഇതിവൃത്തം.

നിയമത്തിന്റെ യഥാര്‍ത്ഥ വശങ്ങള്‍ അറിയിക്കാനെന്ന പേരിൽ ഒരു വീട്ടിലെത്തുന്ന ബിജെപി പ്രവർത്തകരെ ഗൃഹനാഥൻ ആട്ടിപ്പായിക്കുന്ന ദൃശ്യമാണ് വീഡിയോയിൽ ഉള്ളത്‌. അഭിനയ മികവ്‌ കൊണ്ടും സമകാലിക സാഹചര്യത്തിൽ ബിജെപി കാംപയിനെ എങ്ങനെ നേരിടണമെന്ന കൃത്യമായ സന്ദേശം നൽകുന്നതുമായ ഷോർട്ട്‌ഫിലിം ആയിരക്കണക്കിനു ആളുകളാണ് കക്ഷി രാഷ്ട്രീയ ഭേദമന്യെ ഇതിനോടകം ഷെയർ ചെയ്തിരിക്കുന്നത്‌.
കാംപയിനു വന്ന ബിജെപി സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ എപി അബ്ദുല്ലക്കുട്ടിയെ പൊതുജനങ്ങൾ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങൾ ഇതിനിടെ സമൂഹ മാധ്യങ്ങളിലൂടെ വന്നിരുന്നു. ആലപ്പുഴയിലും കുറ്റ്യാടിയിലും ബിജെപി വിശദീകരണ യോഗങ്ങൾ നടക്കുന്ന പ്രദേശങ്ങൾ തന്നെ നാട്ടുകാർ ഒന്നടങ്കം ബഹിഷ്കരിച്ചതും നേരത്തെ വാർത്തയായിരുന്നു. ഇതാണ് വീടുകളിൽ കൂടി ബഹിഷ്കരണം എന്ന ആശയത്തിൽ വീഡിയോ ചെയ്യാൻ പ്രചോദനമായതെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നു.

അതേ സമയം, വീഡിയോ വൈറലായതോടെ സംഘപരിവാർ കേന്ദ്രങ്ങൾ അങ്കലാപ്പിലായിരിക്കയാണ്. ഇപ്പോൾ അണിയറ പ്രവർത്തകർക്കെതിരെ വ്യാജ പ്രചാരണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്‌.

വീഡിയോ കാണാം;
https://youtu.be/IDZskJp0Ol0,

https://drive.google.com/open?id=1yXdIblf0MEV5mLr7vRhAs5FaigUsTUs7

LEAVE A REPLY

Please enter your comment!
Please enter your name here