പാരസെറ്റാമോളിലെ വൈറസിനെക്കുറിച്ചുള്ള സോഷ്യല്‍മീഡിയ പ്രചാരണം; സത്യാവസ്ഥ ഇതാണ്

0

(www.k-onenews.in) ദിവസങ്ങളായി സോഷ്യല്‍മീഡിയയിലെ ചൂടേറിയ ചര്‍ച്ചയായിരുന്നു പാരസെറ്റാമോളിലെ ബാക്ടീരിയയെക്കുറിച്ച്. എന്നാല്‍ പാരസെറ്റാമോളിലെ വൈറസിനെക്കുറിച്ചുള്ള സത്യാവസ്ഥ ഇതാണ്.

പാരസെറ്റാമോളില്‍ ബൊളിവിയന്‍ ഹെമറേജിക് ഫീവറിന് കാരണമായ മാച്ചുപോ വൈറസ് ഉണ്ടെന്നായിരുന്നു ദിവസങ്ങളായി പ്രചരിച്ചിരുന്ന കിംവദന്തി. ഫെയ്‌സ്ബുക്കിലെ ഡോക്ടര്‍മാരുടെ ഗ്രൂപ്പായ ഇന്‍ഫോക്ലിനിക്കാണ് ഇതു സംബന്ധിച്ച വിവരം പുറത്തവിട്ടിരിക്കുന്നത്.എന്നാല്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ ഈ രോഗം ഉണ്ടാവില്ലെന്നും, അജൈവവസ്തുവായ പാരസെറ്റാമോളില്‍ വൈറസ് വളരില്ലെന്നും ഇന്‍ഫോക്ലിനിക് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

മാത്രമല്ല ഇന്ത്യയില്‍ ഇതുവരെ മാച്ചുപോ വൈറസ് കണ്ടെത്തിയിട്ടില്ലെന്നും കുറിപ്പില്‍ പറയുന്നുണ്ട്.പാരസെറ്റാമോള്‍ 500 ലാണ് വൈറസ് ഉള്ളതെന്നായിരുന്നു പ്രചരണം എന്നാല്‍ ഒരുതരത്തിലുള്ള പാരസെറ്റാമോളിലും വൈറസ് ഉണ്ടാവാനുള്ള സാധ്യത ഇല്ലെന്ന് ഇവര്‍ വ്യക്തമാക്കുന്നു.

P-500 എന്ന പാരസെറ്റമോൾ ഗുളികയിൽ മാച്ചുപോ വൈറസ് ഉണ്ടെന്ന പരോപകാരകിംവദന്തി വാട്ടസ്ആപ് സദസുകളിൽ നിറഞ്ഞ പ്രദർശനം നടത്തുന്ന ക…

Posted by Info Clinic on Monday, February 26, 2018

LEAVE A REPLY

Please enter your comment!
Please enter your name here