ശ്രീനാരായണ ഗുരു സമാധി ദിനത്തിൽ പ്രവാസി കോൺഗ്രസ്സ് പുഷ്പാർച്ചനയും അനുസ്മരണവും നടത്തി

0

കാഞ്ഞങ്ങാട്: (www.k-onenews.in) ശ്രീനാരായണ ഗുരു സമാധി ദിനത്തിൽ പ്രവാസി കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. അനുസ്മരണ ചടങ്ങ് ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിൽ ഉദ്ഘാടനം ചെയ്തു.

കടുത്ത വിവേചനങ്ങൾക്ക് വിധേയരാകുമ്പോഴും തുറന്ന സമീപനവും, അഹിംസാപരമായ തത്വചിന്തയും മുഖ മുദ്രയാക്കി സാമ്യൂഹ്യ തിന്മകൾക്കെതിരെ പോരാട്ടം നയിച്ച മഹാനുഭാവനായിരുന്നു ശ്രീനാരായണ ഗുരുവെന്ന് ഹക്കീം കുന്നിൽ അനുസ്മരിച്ചു.

പ്രവാസി കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് പത്മരാജൻ ഐങ്ങോത്ത് അധ്യക്ഷനായ ചടങ്ങിൽ ഡിസിസി സെക്രട്ടറി എം.അസിനാർ, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ഡി.വി.ബാലകൃഷ്ണൻ, ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറിമാരായ എൻ.കെ.രത്നാകരൻ, കെ.പി.മോഹനൻ, പ്രവീൺ തോയ്യമ്മൽ, വി.വി.സുധാകരൻ, മണ്ഡലം പ്രസിഡണ്ട് എം.കുഞ്ഞികൃഷ്ണൻ, ഹൊസ്ദുർഗ്ഗ് സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എ.മോഹനൻ നായർ, ജനശ്രീ മണ്ഡലം പ്രസിഡണ്ട് സുജിത്ത് പുതുക്കൈ തുടങ്ങിയവർ സംസാരിച്ചു. പ്രവാസി കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് അച്ചുതൻ തണ്ടുമ്മൽ സ്വാഗതവും, കണ്ണൻ കരുവാക്കോട് നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here