ആര്‍എസ്എസ് ബന്ധം തള്ളാതെ എസ്ആരപി; സ്കൂൾ പഠനകാലത്ത് ആർഎസ്എസിൽ പ്രവർത്തിച്ചിരുന്നുവെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള

0
0

തിരുവനന്തപുരം: (www.k-onenews.in) സ്കൂൾ പഠനകാലത്ത് ആർഎസ്എസിൽ പ്രവർത്തിച്ചിരുന്നുവെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള. 15 വയസുവരെ താൻ ആർഎസ്എസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നുവെന്നും 16-ാം വയസുമുതൽ ഭൗതികവാദത്തിലേക്ക് മാറിയെന്നും എസ്. രാമചന്ദ്രൻ പിള്ള പറയുന്നു

എസ്. രാമചന്ദ്രൻ പിള്ള ആർഎസ്എസിൽ പ്രവർത്തിച്ചിരുന്നുവെന്നും ശാഖാ പ്രവർത്തനങ്ങളുടെ ചുമതലയുള്ള ശിക്ഷക് എന്ന സ്ഥാനം വഹിച്ചിരുന്നുവെന്നും ജന്മഭൂമിയിൽ ലേഖനം വന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സങ്കുചിതമായ ദേശീയ ബോധത്തേക്കാൾ മനുഷ്യത്വം എന്ന വിശാല ആശയമാണ് തനിക്ക് ബോധ്യപ്പെട്ടതെന്നും എസ്. രാമചന്ദ്രൻ പിള്ള പറയുന്നു. ഈയൊരു കാഴ്ചപ്പാടിലാണ് ആർഎസ്എസ് ബന്ധം ഉപേക്ഷിക്കുന്നത്. തുടർന്ന് ഇടത് ആശയങ്ങളോട് അടുക്കുകയും 18-ാം വയസുമുതൽ താൻ പാർട്ടി അംഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ 64 വർഷമായി താൻ പാർട്ടി അംഗമാണെന്നും എസ്. രാമചന്ദ്രൻ പിള്ള പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here