കാസർഗോഡ് ജില്ലയില്‍ എസ്എസ്എൽസി വിജയശതമാനം 98.611685 വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ വിഷയത്തിനും എ പ്ലസ്

0
0

കാസർഗോഡ്: (www.k-onenews.in) ജില്ലയിലെ പത്താംതരം വിജയശതമാനം 98.61 ആണ്.പരീക്ഷ എഴുതിയ   19599  വിദ്യാര്‍ത്ഥികളില്‍  19326 വിദ്യാര്‍ത്ഥികള്‍ ഉന്നതവിദ്യാഭ്യാസത്തിന്  യോഗ്യത നേടി.ഇതില്‍ 10015 പേര്‍ ആണ്‍കുട്ടികളും 9311 പേര്‍ പെണ്‍കുട്ടികളും ആണ്. ജില്ലയിലെ ഗവണ്‍മെന്റ്  സ്‌കൂളില്‍ നിന്നും 10780 പേരും എയ്ഡഡ് സ്‌കൂളില്‍ നിന്നും 6603 പേരും അണ്‍-എയ്ഡഡ് സ്‌കൂളില്‍ നിന്നും 1943 പേരുമാണ് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്.പരീക്ഷ എഴുതിയവരില്‍ 1685 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയത്തിനും എ പ്ലസ് നേടി. ഏറ്റവും കൂടുതല്‍ പേര്‍ എപ്ലസ് നേടിയത് ഗവണ്‍മെന്റ് വിദ്യാാലയത്തില്‍   നിന്നാണ്.എപ്ലസ് നേടിയവരില്‍ 929 പേര്‍ ഗവണ്‍മെന്റ്  സ്‌കൂളില്‍ നിന്നും 633 പേര്‍ എയ്ഡഡ് സ്‌കൂളില്‍ നിന്നും 123 പേര്‍ അണ്‍-എയ്ഡഡ് സ്‌കൂളില്‍ നിന്നുമാണ്
കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിജയശതമാനം 99.24 ശതമാനവും  കാസര്‍കോട് വിദ്യാഭ്യാസ ജില്ലയിലേക്ക് 98.08  ശതമാനവും ആണ്.കാസര്‍കോട് വിദ്യാഭ്യാസ ജില്ലയില്‍ 10736 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 10530 വിദ്യാര്‍ത്ഥികള്‍ ഉന്നതവിദ്യാഭ്യാസത്തിന്  യോഗ്യത നേടി.കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍ 8863 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 8796 വിദ്യാര്‍ത്ഥികള്‍ ഉന്നതവിദ്യാഭ്യാസത്തിന്  യോഗ്യത നേടി. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍ നിന്ന് 1113 പേരും കാസര്‍കോട് വിദ്യാഭ്യാസജില്ലയില്‍ നിന്ന് 572 പേരും ആണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയത്


49 ഗവണ്‍മെന്റ്  സ്‌കൂളുകള്‍ക്ക് നൂറുമേനി വിജയം ഇക്കഴിഞ്ഞ പത്താംതരം പരീക്ഷയില്‍  ജില്ലയിലെ 49 ഗവണ്‍മെന്റ്  സ്‌കൂളുകള്‍ക്ക് നൂറുമേനി വിജയം. കൂടാതെ 12 എയ്ഡഡ് സ്‌കൂളുകളും 20  അണ്‍ എയ്ഡഡ് സ്‌കൂളുകളും നൂറുമേനി വിജയം കരസ്ഥമാക്കി. ഇത്തവണ  ജില്ലയില്‍ ആകെ 81 സ്‌കൂളുകളാണ് 100 ശതമാനം വിജയം കരസ്ഥമാക്കിയത്.

വിജയശതമാനത്തില്‍ 0.9 ശതമാനം വര്‍ദ്ധനവ്

കഴിഞ്ഞ വര്‍ഷത്തെ പത്താംതരം ഫലത്തെ അപേക്ഷിച്ച് വിജയ ശതമാനത്തില്‍ 0.9 ശതമാനം വര്‍ദ്ധനവ്.കഴിഞ്ഞ തവണ ജില്ല കരസ്ഥമാക്കിയത് 97.71 ശതമാനം വിജയം ആയിരുന്നെങ്കില്‍ ഇത്തവണയത് 98.61 ശതമാനം ആണ്

എപ്ലസ് നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടി


കഴിഞ്ഞ തവണ 1461 വിദ്യാര്‍ത്ഥികളാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയതെങ്കില്‍ ഇത്തവണ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയവരുടെ എണ്ണം 1685 ആണ്.അതായത് ഇത്തവണ 224 വിദ്യാര്‍ത്ഥികള്‍   കൂടി എ പ്ലസ് നേടി മികവ് പുലര്‍ത്തി. 

LEAVE A REPLY

Please enter your comment!
Please enter your name here