SSLC പുനര്‍മൂല്യനിര്‍ണ്ണയം : ഇന്ന് മുതൽ അപേക്ഷിക്കാം

0
0

SSLC ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയം, സൂക്ഷ്മ പരിശോധന, പകർപ്പ് എന്നിവയ്ക്കുള്ള അപേക്ഷ ഇന്ന് (വ്യാഴാഴ്ച) മുതൽ നൽകാം. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ജൂലായ് ഏഴ് വൈകീട്ട് 5 മണി വരെ.

(www.k-onenews.in)പുനർമൂല്യനിർണ്ണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് പേപ്പർ ഒന്നിന് യഥാക്രമം 400, 50, 200 രൂപയാണ് ഫീസ്. പുനർമൂല്യനിർണ്ണയം, സൂക്ഷ്മപരിശോധന എന്നിവയുടെ ഫലം ജൂലായ് 22നകം പരീക്ഷാഭവന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഉത്തരക്കടലാസുകളുടെ പകർപ്പ് ജൂലായ് 30നകം നൽകും.

കോവിഡിന്റെ പശ്ചാത്തലത്തിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പരീക്ഷകൾ എഴുതാനാകാതിരുന്ന വിദ്യാർഥികൾക്ക് സേ പരീക്ഷയോടൊപ്പം ഈ പരീക്ഷകൾ റെഗുലറായി എഴുതാനാകും. എസ്.എസ്.എൽ.സി, എസ്.എസ്.എൽ.സി.എച്ച്.ഐ, ടി.എച്ച് എസ്.എസ്.എൽ.സി, ടി.എച്ച്.എൽ.സി, എച്ച്.ഐ, എ.എച്ച്.എസ്.എൽ.സി പരീക്ഷകൾക്ക് ഉപരിപഠനത്തിന് അർഹത നേടാത്ത വിദ്യാർഥികൾക്ക് വിവിധ കേന്ദ്രങ്ങളിൽവച്ച് സേപരീക്ഷ നടത്തും. പരമാവധി മൂന്നു വിഷയങ്ങൾക്കുവരെ സേ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാനാകും. സേ പരീക്ഷയുടെ തീയതി പിന്നീട് പ്രസിദ്ധീകരിക്കും.

SSLC പരീക്ഷയുടെ ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ സേ പരീക്ഷയുടെ ഫലപ്രഖ്യാപനംകൂടി കഴിഞ്ഞാകും ലഭ്യമാവുകയെന്ന് മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. 2018-19 വർഷങ്ങളിലെ പരിക്ഷയിൽ പാസായ എല്ലാ വിദ്യാർഥികളുടെയും സർട്ടിഫിക്കറ്റുകൾ ഡിജിറ്റൽ ലോക്കറിൽ ലഭിക്കും.

ഇക്കൊല്ലത്തെ പരീക്ഷയുടെ സർട്ടിഫിക്കറ്റുകൾ ക്യു.ആർ. കോഡ് ഉൾപ്പെടുത്തിയവയാകും. തൊഴിൽ ദാതാക്കൾക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപന മേധാവികൾക്കും പാസ്പോർട്ട് ഓഫീസ് അധികാരികൾക്കും കോഡ് സ്കാൻ ചെയ്ത് സർട്ടിഫിക്കറ്റിന്റെ ആധികാരികത ഏതുസമയത്തും ഉറപ്പാക്കാനാകുമെന്ന് മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here