മൊഗ്രാൽ പുത്തൂരിൽ തെരുവ് നായ ശല്യം രൂക്ഷം: എസ്ഡിപിഐ

0
0

മൊഗ്രാൽ പുത്തൂർ: (www.k-onenews.in) മൊഗ്രാൽ പുത്തൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവ് നായ ശല്യം വർധിക്കുന്നു. രാത്രിയും പകൽ സമയത്തും ഒരു പോലെ ജനങ്ങൾക്ക് ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ് തെരുവ് നായ്ക്കൾ.

തെരുവ് നായ്ക്കൾ വാഹനങ്ങൾക്ക് കുറുകെ ചാടി വാഹനo നിയന്ത്രണം തെറ്റി അപകടം സംഭവിക്കാൻ വരെ കാരണമാകുന്നു. കടകളിലേക്ക് നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ പോകുന്ന സ്ത്രീകളടക്കമുള്ളവർ തെരുവ് നായയുടെ അക്രമണത്തിൽ ഭയത്തിലാണ്.

കൂടാതെ കോവിഡ് 19- പശ്ചാത്തലത്തിൽ തെരുവ് നായയുടെ അക്രമണത്തിൽ പരിക്ക് പറ്റിയാൽ ആശുപത്രിയിൽ ചികിത്സ ലഭ്യമാവാനും പ്രയാസമാണ്..

വർധിച്ചു വരുന്ന തെരുവ് നായ്ക്കളുടെ ശല്യം കുറക്കാൻ പഞ്ചയത്തിന്റെ ഭാഗത്തു നിന്നും ഇടപെടലുകൾ ഉണ്ടാകണമെന്ന് എസ്ഡിപിഐ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത്‌ പ്രസിഡന്റ് അഹമദ് ചൗക്കി പ്രസ്താവനയിൽ അഭിപ്രായപെട്ടു..

LEAVE A REPLY

Please enter your comment!
Please enter your name here