മോദിയുടെ ഹെലിക്കോപ്റ്ററില്‍ ‘ദുരൂഹപ്പെട്ടി; കാറില്‍ കടത്തിയ പെട്ടിയെ കുറിച്ച് അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ്

0

ബാഗ്ലൂര്‍:(www.k-onenews.in) തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലികോപ്റ്ററില്‍ പെട്ടിയെത്തിച്ച് സ്വകാര്യ ഇന്നോവയില്‍ കടത്തിയെന്ന് ആരോപണം. ഇത് സംബന്ധിച്ച് ദൃശ്യങ്ങള്‍ കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ശ്രീവാസ്ത പുറത്തുവിട്ടു.

കര്‍ണ്ണാടകയിലെ ചിത്രദുര്‍ഗയില്‍ തെരഞ്ഞെടുപ്പ് റാലിക്കായി പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റര്‍ ഇറങ്ങിയപ്പോള്‍ ദുരൂഹമായ ഒരു പെട്ടിയും ഇറക്കിയിരുന്നു.

ഇത് വളരെ പെട്ടെന്ന് അവിടെ പാര്‍ക്ക് ചെയ്ത സ്വകാര്യ ഇനോവയില്‍ കയറ്റി വേഗത്തില്‍ ഓടിച്ചുപോകുന്നത് കാണാം. ചോദ്യം ഇതാണ്, എന്താണ് സെക്യുരിറ്റി പ്രോട്ടോകോളിനെ മറികടന്ന് ആ പെട്ടിയില്‍ ഉള്ളത്, എന്ത് കൊണ്ട് ഈ ഇന്നോവ പ്രധാനമന്ത്രിയുടെ വാഹനങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയില്ല. എന്നുമാണ് ശ്രീവാസ്തവയുടെ ട്വീറ്റില്‍ ചോദിക്കുന്നു.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ ഒന്നടങ്കം രംഗത്തെത്തിയിട്ടുണ്ട്. ശ്രീവാസ്തവയുടെ ട്വീറ്റിന് പിന്നാലെ കെ.പി.സി.സി പ്രസിഡന്റ് അടക്കമുള്ളവര്‍ ട്വീറ്റ് റീ ട്വീറ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here