മരുന്നിന്റെ ലഭ്യത ഉറപ്പ് വരുത്തണം;
എസ്ഡിപിഐ

0
0

മൊഗ്രാൽ പുത്തൂർ: (www.k-onenews.in) മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ ഹെൽത്ത് സെന്ററിൽ പാലിയേറ്റിവ് കെയർ വൃക്ക രോഗികൾക്ക് ചികിത്സ ലഭിക്കാത്തതിന്നു പ്രധാന കാരണം രോഗികൾക്ക് ലഭിക്കേണ്ട IMAX, ERYTOEITHIN ഈ രണ്ട് ഇഞ്ചക്ഷൻ ലഭ്യത കുറവാണെന്നാണ് ഹെൽത്ത് സെന്റർ അധികൃതരുടെ ആരോപണം. എന്ന് വരും എന്ന രോഗിയുടെ ചോദ്യത്തിന് കൃത്യമായ മറുപടി അധ്കൃത്തരുടെ ഭാഗത്തു നിന്നും ലഭിക്കുന്നില്ല. പ്രയാസത്തിന്മേൽ പ്രയാസമാണ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത്‌ ഭരണസമിതി ഹെൽത്ത് സെന്ററിലൂടെ പാവപ്പെട്ട രോഗികൾക്ക് സമ്മാനിക്കുന്നത്.

പ്രയാസമനുഭവിക്കുന്ന രോഗികളുടെ അവസ്ഥകൾ മനസ്സിലാക്കി പഞ്ചായത്തിന്റെ ഭാഗത്തു നിന്നും എത്രയും പെട്ടെന്ന് മരുന്നിന്റെ ലഭ്യത ഉറപ്പ് വരുത്താനുള്ള നടപടി കൈക്കൊള്ളണമെന്ന് എസ്ഡിപിഐ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത്‌ പഞ്ചായത്ത്‌ പ്രസിഡന്റ് അഹ്മദ് ചൗക്കി മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു..

LEAVE A REPLY

Please enter your comment!
Please enter your name here