മാധ്യമ പ്രവർത്തകൻ ഖാദർ കരിപ്പൊടിക്ക്‌ വധഭീഷണി

0
1

കാസറഗോട്‌:(www.k-onenews.in)

മാധ്യമ പ്രവർത്തകനും പബ്ലിക്ക്‌ കേരള യൂട്യൂബ്‌ ചാനൽ എംഡിയുമായ ഖാദർ കരിപ്പൊടിക്ക്‌ നേരെ സംഘപരിവാർ വധഭീഷണി.

ബുധനാഴ്ച്ച വൈകിട്ടോടെ ഖാദർ കരിപ്പൊടിയുടെ ഫോണിൽ വിളിച്ചായിരുന്നു വധഭീഷണി.
സൈനുൽ ആബിദ്‌ വധക്കേസടക്കം ഇരുപതിലധികം ക്രിമിനൽ കേസുകളിൽ പ്രതിയായ ബട്ടംപാറ മഹേഷ്‌ എന്ന ആർഎസ്‌എസ്‌ പ്രവർത്തകനാണ് ഫോൺ വിളിച്ചത്‌. “നിന്നെ കൊല്ലാൻ ഞാൻ ആറു പേരെ എർപ്പാടാക്കിയിട്ടുണ്ടെന്നും രണ്ട്‌ ദിവസത്തിനകം കൊല്ലു”., എന്നുമാണ് ഭീഷണി‌.

കഴിഞ്ഞ ദിവസം കാസർഗോഡ്‌ കെയർവെൽ ആശുപത്രിയിൽ മഹേഷിന്റെ നേതൃത്വത്തിൽ ആക്രമണം അഴിച്ചു വിട്ടിരുന്നു. ഈ വാർത്തയുൾപ്പെടെ നിരന്തരം സംഘപരിവാറിനെതിരെ ശക്തമായ നിലപാടെടുക്കുന്ന മധ്യമ പ്രവർത്തകനാണ് കാദർ കരിപ്പൊടി.

LEAVE A REPLY

Please enter your comment!
Please enter your name here