പ്രളയക്കെടുതിക്കിടെ തിരുവനന്തപുരം ജില്ലാ കളക്ടർ അവധിയെടുത്തു; കളക്ടറുടെ നടപടി വിവാദത്തിൽ

0
1

തിരുവനന്തപുരം: (www.k-onenews.in) പ്രളയക്കെടുതിക്കിടയിൽ അടിയന്തര സാഹചര്യം പരിഗണിക്കാതെ അവധിയിൽ പോയ തിരുവനന്തപുരം ജില്ലാ കളക്ടറുടെ നടപടി വിവാദമായി. അടിയന്തര സാഹചര്യം കണക്കിലെടുത്ത് റവന്യൂ ഉദ്യോഗസ്ഥരടക്കമുള്ളവർ അവധികളൊഴിവാക്കണമെന്ന് സർക്കാർ നിർദേശിച്ച് മണിക്കൂറുകൾക്കകമാണ് കളക്ടറുടെ അവധി.

സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങളിലെ ദുരിതബാധിതർക്ക് സഹായം എത്തിക്കുന്നതിനടക്കം നേതൃത്വം വഹിക്കേണ്ട തിരുവനന്തപുരം ജില്ലയുടെ കളക്ടർ അവധിയിൽ പോയതോടെ പ്രവർത്തനങ്ങളും അവതാളത്തിലായി.

അവധിയെടുക്കുന്നതിന് തൊട്ടുമുമ്പ് കളക്ടർ കെ.ഗോപാലകൃഷ്ണൻ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കുള്ള സാമഗ്രികൾ ഇപ്പോൾ ആവശ്യമില്ലെന്നും രണ്ടുദിവസം കഴിഞ്ഞ് ആലോചിക്കാമെന്നും ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതും വിവാദമായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here