ഇരുകരങ്ങളും ബന്ധിച്ചുകൊണ്ട് കുരുന്നു സഹോദരങ്ങള്‍ പെരിയാര്‍ നീന്തി കടന്നു

0

പെരിയാര്‍:(www.k-onenews.in) ഇരുകരങ്ങളും ബന്ധിച്ചുകൊണ്ട് കുരുന്നു സഹോദരങ്ങള്‍ പെരിയാര്‍ നീന്തി കടന്നു. എട്ടര വയസ്സുകാരി ഷിഫയും സഹോദരന്‍ അഞ്ചു വയസ്സുകാരന്‍ ഹിഷാമുമാണ് പെരിയാറിന് കുറുകെ നീന്തിക്കടന്നത്. അദ്വൈതാശ്രമം മുതല്‍ മണപ്പുറം കടവ് വരെ, 600 മീറ്റര്‍ നീളവും 30 അടി താഴ്ചയുമുള്ള ഭാഗത്തായിരുന്നു നീന്തല്‍ പ്രകടനം.

കനത്ത ഒഴുക്കിനെ വകവെയ്ക്കാതെ 25 മിനിട്ടുകൊണ്ടാണ് ഇരുവരും നീന്തി പെരിയാറിന്റെ മറുകരയെത്തിയത്. മുങ്ങിമരണങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ആലുവാപ്പുഴയില്‍ സൗജന്യമായി നീന്തല്‍ പരിശീലനം നല്‍കി വരുന്ന സജി വാളശ്ശേരിയില്‍ ആണ് ഇരുവര്‍ക്കും പരിശീലനം നല്‍കിയത്.

തണ്ടേക്കാട് ജമാ അത്ത് കിന്‍ഡര്‍ ഗാര്‍ഡനിലെ എല്‍.കെ.ജി. വിദ്യാര്‍ഥിയാണ് അഞ്ചു വയസ്സുകാരന്‍ ഹിഷാം. തണ്ടേക്കാട് ജമാ അത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് ഷിഫ. പുഴ നീന്തിക്കടന്ന് എത്തിയ കുരുന്നുപ്രതിഭകളെ പെരിയാറിന്റെ ഇരുകരളിലും നിന്നവര്‍ കരഘോഷങ്ങളോടെയാണ് എതിരേറ്റത്.

ലൈഫ് ജാക്കറ്റുകള്‍, സ്‌കൂബാ ഡൈവേഴ്സ് തുടങ്ങിയ സുരക്ഷാ സജ്ജീകരങ്ങള്‍ സാഹസിക നീന്തലിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിരുന്നു. പരിശീലകന്‍ സജി വാളശ്ശേരിയും പിതാവ് ഷാനാവാസും കതുരുന്നുകളുടെ ഒപ്പം നീന്തി.

LEAVE A REPLY

Please enter your comment!
Please enter your name here