യുഎഇയിൽ വെള്ളിയാഴ്ച 994 കൊറോണ വൈറസ് കേസുകളും, 4 മരണങ്ങളും,1,043 രോഗമുക്തിയും സ്ഥിരീകരിച്ചു

0
0

അബുദാബി: (www.k-onenews.in) യുഎഇയിൽ വെള്ളിയാഴ്ച പുതുതായി 994 കൊറോണ വൈറസ് കേസുകളും, 4 മരണങ്ങളും,1,043 രോഗമുക്തിയും സ്ഥിരീകരിച്ചു. മൊത്തം കോവിഡ് -19 അണുബാധകളുടെ എണ്ണം 27,892 ആയി ഉയർന്നു. രാജ്യത്തെ മരണസംഖ്യ 241 ആയി.മൊത്തം രോഗമുഖ്തരായവരുടെ എണ്ണം 13,798 ആയി ഉയർന്നതായി ആരോഗ്യ, പ്രതിരോധ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി യുഎഇ പൗരന്മാർക്കും താമസക്കാർക്കുമിടയിൽ 50,000 ത്തിലധികം അധിക കോവിഡ് -19 പരിശോധനകൾ നടത്തിയ ശേഷമാണ് ഏറ്റവും പുതിയ കൊറോണ വൈറസ് രോഗികളെ കണ്ടെത്തിയതെന്ന് മന്ത്രാലയം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here