കൊലപാതക,അക്രമ രാഷ്ട്രീയത്തിനെതിരേ യുഡിഎഫിന്‍റെ രാഷ്ട്രീയ വിശദീകരണ സമ്മേളനം മാര്‍ച്ച് 9ന് ബിഎ ഇബ്രാഹിം ഹാജി നഗർ കന്യപ്പാടിയിൽ

0
ബദിയടുക്ക: (www.k-onenews.in) വര്‍ദ്ധിച്ചു വരുന്ന അരുംകൊല രാഷ്ട്രീയത്തിനെതിരേ,അക്രമ രാഷ്ട്രീയത്തിനെതിരേ യു ഡി എഫ് കന്യാപാടി ടൗണ്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന രാഷ്ട്രീയ വിശദീകരണ സെമിനാര്‍ മാര്‍ച്ച് 9 വെള്ളിയാഴ്ച വൈകുന്നേരം 4മണിക്ക്  ബിഎ ഇബ്രാഹിം ഹാജി  നഗർ കന്യപ്പാടിയിൽ  വെച്ച്  നടക്കും.
കെ പി സി സി സെക്രട്ടറി കെ നീലകണ്ഠന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന പ്രസ്തുത സമ്മേളനത്തിൽ  ജില്ലയിലെ  യു ഡി എഫ് നേതൃനിരയിലെ പ്രമുഖ നേതാക്കലും പ്രമുഖ പ്രാസംഗികന്മാരും   സംബന്ധിക്കും.
സമകാല രാഷ്ട്രീയം പ്രത്യേഗിച്ച് കണ്ണൂരും കാസറകോട്ടും  അക്രമങ്ങളിലൂടെയും അരുംകൊലകളിലൂടെയും എതിര്‍പാര്‍ട്ടികളെ ഇല്ലാതാക്കാന്‍ ശ്രമിക്കുംബോള്‍ പൊതു സമൂഹം വിറങ്ങലിച്ചു നില്‍ക്കുകയാണ്.
ആശയങ്ങളെ ആശയങ്ങള്‍ കൊണ്ട് നേരിടുന്നതിന്ന് പകരം വടിവാളും ബോംബുകളുമാണ് പുതിയ കാലത്തിന്‍റെ രാഷ്ട്രീയ പ്രത്യയശാസ്ത്രം.
 മനുഷ്യക്കുരുതിയിലൂടെ നാടുനീളെ രക്തശാക്ഷി മണ്ഡപങ്ങളും ബലികുടീരങ്ങളും തീര്‍ക്കുന്ന രാഷ്ട്രീയത്തെ നമ്മുടെ മണ്ണില്‍ നിന്നും തുരത്തണം.
 പഠനോപരകരണങ്ങള്‍ നല്‍കി പാഠശാലകളിലേക്ക് പറഞ്ഞുവിട്ട് ഭാവിതലമുറയുടെ സുരക്ഷിതത്വം ഏറ്റെടുക്കേണ്ട കൗമാരങ്ങളുടെ കൈകളില്‍ കഠാര നല്‍കി സഹജീവിയുടെ മാറുപിളര്‍ക്കാന്‍ പറഞ്ഞു വിടുന്നവര്‍ എത്രയെത്ര കുടുംബങ്ങളേയാണ് വഴിയാധാരാമാക്കിയത്. ഹൃദയം തകര്‍ന്ന അമ്മമാരുടെ,പിതാക്കളുടെ,സഹധര്‍മ്മിണികളുടെ,സഹോദരങ്ങളുടെ,കുടുംബാദികളുടെ വിലാപങ്ങള്‍
ബധിരരായ അത്തരം  നേതാക്കന്‍മാരുടെ കര്‍ണ്ണപടങ്ങളിലേക്ക് തുളച്ചുകയറിയില്ലെങ്കിലും പൊതു സമൂഹത്തിന്‍റെ നെഞ്ചു പിളര്‍ക്കുകയാണ്.
ഈ കൊടുംപാതകങ്ങള്‍ക്ക് ഒരു അറുതി വരുത്തണം. അതിനാവണം നമ്മുടെ എല്ലാ കൂടിച്ചരലുകളും.
യു ഡി എഫ് കന്യാപാടി ടൗണ്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന രാഷ്ട്രീയ വിശദീകരണ സമ്മേളനത്തിലേക്  എല്ലാ ജനാധിപത്യ വിശ്വാസികളും പങ്കെടുക്കണം എന്ന് യു ഡി എഫ് കന്യപ്പാടി ടൌൺ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here