ഉളിയത്തടുക്ക ഗുണ്ടാ അക്രമത്തിലെ പ്രതികളെ പിടികൂടുന്നതിൽ പോലീസിന്റെ അനാസ്ഥ: എസ്‌ഡിപിഐ

0

ഉളിയത്തടുക്ക: (www.k-onenews.in) കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുമ്പ് മധൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന അക്രമ സംഭവങ്ങളിൽ പ്രതികളെ കണ്ടത്താനോ, പിടികൂടാനോ പോലീസ് തയ്യാറാവുന്നില്ല.
ഓട്ടോ ഡ്രൈവറെ ആക്രമിച്ച സംഘപരിവാര ഗുണ്ടകളെയും, ഉളിയത്തടുക്ക ടൗണിൽ സുഹൃത്തുക്കളുമായി സംസാരിച്ചു കൊണ്ടിരിക്കെ ഗുണ്ടാ കഞ്ചാവ് മാഫിയകൾ നടത്തിയ അക്രമത്തിലെ പ്രതികളെയും, വീട് ആക്രമിച്ചു വാഹനങ്ങൾ അടിച്ചു തകർത്ത കേസിലെ പ്രതികളെയും പോലീസ് ദിവസങ്ങൾ പിന്നിട്ടിട്ടും അറസ്റ്റ് ചെയ്തിട്ടില്ല.

മാരക ആയുധവുമായി അക്രമിക്കുകയായിരുന്നവരെ പ്രതിരോധിക്കുന്ന സമയത്ത് അക്രമികൾക്ക് ഉണ്ടായ പരിക്കിന്റെ പേരിൽ നിരപരാധികളുടെ പരാതി പോലും സ്വീകരിക്കാതെ ഏകപക്ഷീയമായി ജയിലിൽ അടക്കുകയാണ് ഉണ്ടായത്.
അതെ സമയം പോലീസ് സാഹസികമായി പിടികൂടിയ വധശ്രമ കേസിലെ പ്രതി പോലീസ് വാഹനത്തിൽ നിന്നും ചാടിപ്പോയിട്ടും പ്രതിയെ പിടികൂടാത്തത് പോലീസും ,കഞ്ചാവ് സംഘങ്ങളും തമ്മിലുള്ള കൂട്ടുകെട്ടിനെയാണ് സൂചിപ്പിക്കുന്നത്.

പൊതു ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സമായി പ്രതികൾ ഉളിയത്തടുക്കയിലൂടെ വിലസി നടക്കുമ്പോഴും പ്രതികളെ കണ്ടില്ലെന്ന് നടിക്കുന്ന പോലീസ് നടപടി കഞ്ചാവ് മാഫിയകൾക്ക് കൂടുതൽ അഴിഞ്ഞാടാനുള്ള പ്രചോദനവുമായിരിക്കുകയാണ്.

ഇത്തരം പോലീസ് കാട്ടുന്ന നിഷ്ക്രിയത്വത്തിനെതിരെ എസ് ഡി പി ഐ മധൂർ പഞ്ചായത്ത് കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.
ഇനിയും പ്രതികളെ അറസ്റ്റ് ചെയ്യാതെ മുന്നോട്ട് പോവാനാണ് പോലീസ് തീരുമാനമെങ്കിൽ ശക്തമായ പ്രതിഷേധങ്ങൾക്ക് നേത്രത്വം നൽകാനും യോഗം തീരുമാനിച്ചു.

യോഗത്തിൽ എസ് ഡി പി ഐ മധൂർ പഞ്ചായത്ത് പ്രസിഡന്റ് സകരിയ മുട്ടത്തൊടി സംസാരിച്ചു, മുഹമ്മദ് കരിമ്പളം, ബിലാൽ ചൂരി, സഹദ് ഉളിയത്തടുക്ക, ഇസ്‌ഹാഖ്‌ അറന്തോട് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here