യുപി സവർണരല്ലാത്തവരുടെ നരകമായി മാറിയിരിക്കുന്നു: ഇന്ത്യൻ സോഷ്യൽ ഫോറം അൽ അഹ്‌സ

0
0

അൽ-അഹ്‌സ:(www.k-onenews.in)ഉത്തർ പ്രദേശ്  സവർണരല്ലാത്തവരുടെ നരകമായി മാറിയിരിക്കുകയാണെന്ന്  ഇന്ത്യൻ സോഷ്യ ഫോറം അൽ അഹ്‌സ ബ്ലോക്ക് കമ്മിറ്റി  അഭിപ്രായപ്പെട്ടു. യുപിയിൽ ദലിത് പെൺകുട്ടിയെ ക്രുരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സവർണ്ണർക്കെതിരെ നടപടിസ്വീകരിക്കാതിരിക്കുകയും, കൊലപാതകികൾക്കെതിരെയുള്ള തെളിവുകൾ നശിപ്പിക്കാൻ പോലീസ് കൂട്ടുനിൽക്കുകയും യ്തുകൊണ്ടിരിക്കുന്നു. പെണ്‍കുട്ടി മാനഭംഗത്തിനിരയായിട്ടില്ല എന്ന പോലീസിന്റെ ആവര്‍ത്തിച്ചുള്ള പ്രസ്താവനകള്‍ നുണയാണെന്നു  ആശുപത്രിയിലെയും ഫോറന്‍സിക് റിപ്പോര്‍ട്ടും തെളി യിച്ചിരിക്കുന്നു.ഇരയുടെ നീതിക്കായി ശബ്ദിക്കുന്ന വിദ്യാർത്ഥി സംഘടനാ നേതാക്കന്മാരെയും മാധ്യമ രാഷ്ട്രീയ പ്രവർത്തകരെയും കരിനിയമങ്ങളും രാജ്യദ്രോഹ കുറ്റവും  ചുമത്തി തുറുങ്കിലടക്കുന്നു. സംഘപരിവാർ ഫാഷിസ്റ്റുകളല്ലാത്തവരെയെല്ലാം ഭയപ്പെടുത്തി കീഴ്‌പ്പെടുത്താനുള്ള യോഗിയുടെ പ്രാകൃത ഭരണത്തിനെതിരെ  യഥാർത്ഥ ഇന്ത്യക്കാർ  പ്രതിഷേധിക്കുകയും പ്രതികരിക്കുകയും ചെയ്തുകൊണ്ടിരിക്കണമെന്നും ഇന്ത്യൻ സോഷ്യൽ ഫോറം അൽ-അഹ്‌സ ബ്ലോക്ക്  കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് ഫൈസൽ കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ച യോഗത്തിൽ  ബ്ലോക്ക് കമ്മിറ്റി പുനഃസംഘടിപ്പിച്ചു.  ഭാരവാഹികൾ: റിയാസ്  മന്നാനി നിലമേൽ. ( പ്രസിഡന്റ്), അലി പപ്പാളി (വൈസ് പ്രസിഡന്റ്), അബ്ദുൽ റഹ്മാൻ താനൂർ (ജന:സെക്രട്ടറി), സുജിൻ അബ്ദുറഹ്മാൻ (സെക്രട്ടറി), ഷുക്കൂർ മാന്നാർ (കമ്മ്യുണിറ്റി വെൽഫെയർ ), സുധീർ മൈനാഗപ്പള്ളി ( മീഡിയ),  എന്നിവരെ തിരഞ്ഞെടുത്തു.  മുഹമ്മദ് താനൂർ,ഹക്കിം കരുനാഗപ്പള്ളി, നിസാം വവ്വാക്കാവ്,ഫൈസൽ ലക്കിടി,സാഹിർ പട്ടാമ്പി,  സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here