ഭൂമിയില്‍ മാത്രമല്ല ശൂന്യാകാശത്തും താന്‍ തന്നെയാണ് ഏറ്റവും വേഗക്കാരനെന്ന് തെളിയിച്ച് ഉസൈന്‍ ബോള്‍ട്ട്

0

ഫ്രാൻസ്: (www.k-onenews.in) ഭൂമിയില്‍ മാത്രമല്ല ശൂന്യാകാശത്തും താന്‍ തന്നെയാണ് ഏറ്റവും വേഗക്കാരനെന്ന് തെളിയിച്ച് ഉസൈന്‍ ബോള്‍ട്ട്. സ്‌പേസ് ടൂറിസ്റ്റുകള്‍ക്ക് വേണ്ടി തയ്യാറാക്കിയ Mumm ഷാംപെയ്‌ന്റെ പ്രചാരണാര്‍ത്ഥം നടന്ന മത്സരത്തിലാണ് ബോള്‍ട്ടിന്റെ പ്രകടനം.

ഫ്രാന്‍സില്‍ ഒരു സീറോഗ്രാവിറ്റി വിമാനത്തിനുള്ളില്‍ വെച്ചാണ് മത്സരം നടന്നത്. ഫ്രഞ്ച് ബഹിരാകാശ യാത്രികനായ ജീന്‍ ഫ്രാങ്കോയിസ് ക്ലെര്‍വോയ്, ഡിസൈനറായ ഒക്ടേവ് ഡി ഗാല്ലെ എന്നിവരാണ് ബോള്‍ട്ടിനൊപ്പം സൗഹൃദരൂപേണ ഓടിയത്.

സീറോ ഗ്രാവിറ്റി സ്‌പേസില്‍ പതയായി കുടിക്കാവുന്ന രൂപത്തില്‍ പ്രത്യേകം തയ്യാറാക്കിയതാണ് ഷാംപെയ്ന്‍. സ്‌പേസ് ടൂറിസം വരാനിരിക്കെ ഈ രംഗത്ത് ആധിപത്യം ഉറപ്പിക്കുന്നതിനാണ് Mumm കമ്പനി പ്രത്യേക ഷാംപെയ്ന്‍ പുറത്തിറക്കിയത്.

നിലവില്‍ ധനികരായ യാത്രികരെ ബഹിരാകാശത്തെത്തിക്കാന്‍ ആമസോണ്‍ ഉടമയായ ജെഫ് ബെസോസിനെയും ടെസ്‌ല സി.ഇ.ഒ യായ എലോണ്‍ മസ്‌കിനെ പോലുള്ളവരും ശ്രമം നടത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here