വിഐപി പരിഗണനകളൊന്നുമില്ലാതെ തിയേറ്ററില്‍ ആര്‍ട്ടിക്കിള്‍ 15 കാണുന്ന രാഹുല്‍; വീഡിയോ വൈറല്‍

0

ന്യൂദല്‍ഹി:(www.k-onenews.in) കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഔദ്യോഗികമായി രാജിവെച്ച ബുധനാഴ്ച രാഹുല്‍ ഗാന്ധി സിനിമ കാണാന്‍ തിയേറ്ററിലെത്തി. ഇന്ത്യയിലെ ജാതിവ്യവസ്ഥയുടെ കഥ പറയുന്ന ആര്‍ട്ടിക്കിള്‍ 15 എന്ന സിനിമ കാണാന്‍ ഡല്‍ഹിയിലെ പിവിആര്‍ ചാണക്യ തിയേറ്ററിലാണ് രാഹുല്‍ എത്തിയത്.

രാഹുല്‍ സിനിമ കാണുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. പോപ്‌കോണ്‍ കഴിച്ച് തൊട്ടടുത്ത സീറ്റിലുള്ളവരോട് രാഹുല്‍ സംസാരിക്കുന്നത് വീഡിയോയില്‍ കാണാം. വി.ഐ.പി പരിഗണനകളൊന്നുമില്ലാതെ സിനിമ കാണുന്ന രാഹുലിനെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തി.

തിയേറ്ററില്‍ ആര്‍ട്ടിക്കിള്‍ 15 കാണുന്ന രാഹുല്‍; വീഡിയോ വൈറല്‍ 

ഇസ്ലാമോഫോബിയയെ ആസ്പദമാക്കിയുള്ള മുല്‍ക്ക് എന്ന ചിത്രത്തിന് ശേഷം അനുഭവ് സിന്‍ഹ സംവിധാനം ചെയ്യുന്ന ആര്‍ട്ടിക്കിള്‍ 15 രാജ്യത്തെ ജാതിക്കൊലകളെ കുറിച്ചാണ് പറയുന്നത്. ഉത്തര്‍പ്രദേശിലെ ബദൗനില്‍ 2014ല്‍ രണ്ട് ദലിത് പെണ്‍കുട്ടികളെ കൂട്ട ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തെ അടിസ്ഥാനമാക്കിയാണ് തിരക്കഥ. ആയുഷ്മാന്‍ ഖുറാനയാണ് ചിത്രത്തിലെ നായകന്‍.

LEAVE A REPLY

Please enter your comment!
Please enter your name here