ഹാദിയയുടെ തട്ടം വലിച്ചുകീറി ഉടലും തലയും രണ്ടാക്കി ജയിലില്‍ പോകുമായിരുന്നു എന്ന് പറഞ്ഞ കൊടും വര്‍ഗീയവാദിയെ കണ്‍വീനറാക്കി വനിതാമതിലും ചൈനാ വന്‍മതിലുമൊക്കെ നടപ്പാക്കുന്നത് ആര്‍ക്ക് സ്വീകാര്യത ഒരുക്കാന്‍ വേണ്ടിയാണ്; പിണറായിയോട് വി.ടി ബല്‍റാം

0

തിരുവനന്തപുരം: (www.k-onenews.in) ഹിന്ദു പാര്‍ലമെന്റ് നേതാവ് സി.പി. സുഗതനെ സി.പി.ഐ.എം നേതൃത്വത്തില്‍ നടത്തുന്ന വനിതാ മതിലിന്റെ ജോയിന്റ് കണ്‍വീനറാക്കിയതില്‍ രൂക്ഷ പ്രതികരണവുമായി വി.ടി ബല്‍റാം എം.എല്‍.എ.

”ഹാദിയയെ തെരുവില്‍ ഭോഗിക്കണം’, ‘ഭരണഘടനയുടെ നീതിയല്ല, ധര്‍മ്മശാസ്ത്രങ്ങളുടെ അനുമതിയുള്ള സ്വാഭാവിക നീതിയാണ് നടപ്പാവേണ്ടത്’, ‘ഹിന്ദുക്കളുടെ ഭിക്ഷയാണ് മതേതരത്വമൊക്കെ’ എന്നും മറ്റും ഉദ്‌ഘോഷിക്കുന്ന ഒരു കൊടും വര്‍ഗീയവാദിയെ കണ്‍വീനറാക്കിയാണ് പിണറായി വിജയന്‍ വനിതാമതിലും ചൈനാ വന്‍മതിലുമൊക്കെ നടപ്പാക്കുന്നതെങ്കില്‍ അത് ആര്‍ക്കൊക്കെ സ്വീകാര്യത ഒരുക്കാന്‍ വേണ്ടിയാണെന്നും ആര്‍ക്കൊക്കെ എതിരെയുള്ള പടപ്പുറപ്പാടാണെന്നും തിരിച്ചറിയാന്‍ മതേതര കേരളത്തിന് കഴിയേണ്ടതുണ്ട് എന്നായിരുന്നു വി.ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്. സി.പി സുഗതന്റെ മുന്‍ ഫേസ്ബുക്ക് പോസ്റ്റുകളുടെ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടെ ഇട്ടായിരുന്നു ബല്‍റാമിന്റെ വിമര്‍ശനം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നമ്മുടെയൊക്കെ ഫേസ്ബുക്ക് ഫ്രണ്ടിന്റെ ഫ്രണ്ടിന്റെ ഫ്രണ്ട് എവിടെയെങ്കിലും എന്തെങ്കിലുമൊക്കെപ്പറഞ്ഞാല്‍ അതിന്റെ പേരില്‍പ്പോലും നമ്മളെ ചോദ്യം ചെയ്ത് കൊത്തിപ്പറയ്ക്കാന്‍ ആര്‍ത്തലച്ച് വരുന്നവരാണ് കമ്യൂണിസ്റ്റ് വെട്ടുകിളിക്കൂട്ടം. എന്നാല്‍ അവരുടെയൊക്കെ ആള്‍ദൈവമായ പിണറായി വിജയന്‍ സിപി സുഗതനേപ്പോലുള്ള വര്‍ഗീയ ഭ്രാന്തന്മാരെ മുന്നില്‍ നിര്‍ത്തി നാവോത്ഥാന പൊറാട്ട് നാടകം കളിക്കുമ്പോള്‍ അതിനെതിരെ ഒരക്ഷരം ഉരിയാടാന്‍ ഒരെണ്ണത്തിനും നാവ് പൊങ്ങൂല.

”ഹാദിയയെ തെരുവില്‍ ഭോഗിക്കണം’, ‘ഭരണഘടനയുടെ നീതിയല്ല, ധര്‍മ്മശാസ്ത്രങ്ങളുടെ അനുമതിയുള്ള സ്വാഭാവിക നീതിയാണ് നടപ്പാവേണ്ടത്’, ‘ഹിന്ദുക്കളുടെ ഭിക്ഷയാണ് മതേതരത്വമൊക്കെ’ എന്നും മറ്റും ഉദ്‌ഘോഷിക്കുന്ന ഒരു കൊടും വര്‍ഗീയവാദിയെ കണ്‍വീനറാക്കിയാണ് പിണറായി വിജയന്‍ വനിതാമതിലും ചൈനാ വന്‍മതിലുമൊക്കെ നടപ്പാക്കുന്നതെങ്കില്‍ അത് ആര്‍ക്കൊക്കെ സ്വീകാര്യത ഒരുക്കാന്‍ വേണ്ടിയാണെന്നും ആര്‍ക്കൊക്കെ എതിരെയുള്ള പടപ്പുറപ്പാടാണെന്നും തിരിച്ചറിയാന്‍ മതേതര കേരളത്തിന് കഴിയേണ്ടതുണ്ട്

സി.പി. സുഗതനെ സി.പി.ഐ.എം നേതൃത്വത്തില്‍ നടത്തുന്ന വനിതാ മതിലിന്റെ ജോയിന്റ് കണ്‍വീനറാക്കിയതില്‍ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

തീവ്ര ഹിന്ദുത്വ വാദിയും സ്ത്രീ വിരുദ്ധനുമായ വ്യക്തിയെയാണോ വനിതാ മതിലിന്റെ മുഖ്യ ചുമതലക്കാരനാക്കിയത് എന്ന ചോദ്യമായിരുന്നു പലരും ഉയര്‍ത്തിയത്.

മതം മാറിയ ഹാദിയയെ കൊല്ലാന്‍ പിതാവിന് അവകാശമുണ്ടെന്ന ആഹ്വാനവും സുഗതന്‍ നടത്തിയിരുന്നു. അഖിലയുടെ (ഹാദിയ) പിതാവിന്റെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ അവളുടെ തട്ടം വലിച്ചൂരി ഉടലും തലയും രണ്ടാക്കി ജയിലില്‍ പോകുമായിരുന്നെന്നും ഇവിടെ ഭരണഘടനയുടെ നീതിയല്ല ധര്‍മ്മ ശാസ്ത്രങ്ങളാണ് നോക്കേണ്ടതെന്നുമായിരുന്നു സുഗതന്‍ പറഞ്ഞിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here