അര മണിക്കൂര്‍ മുമ്പേ അന്വേഷിച്ച് തുടങ്ങി, വേണേല്‍ ഒരു മണിക്കൂര്‍ മുമ്പേ തുടങ്ങാം; സിപിഐഎമ്മിനെ ട്രോളി വി.ടി ബല്‍റാം

0

തിരുവനന്തപുരം: (www.k-onenews.in) ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണത്തില്‍ സി.പി.ഐ.എമ്മിനെ ട്രോളി തൃത്താല എം.എല്‍.എ വി.ടി ബല്‍റാം. പി.കെ ശശിക്കെതിരെ അന്വേഷണം നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ടെന്ന പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ ഔദ്യോഗിക പ്രസ്താവന ഇന്ന് പുറത്ത് വന്നിരുന്നു, ഇതിന് പിന്നാലെയാണ് ട്രോള്‍.

”അര മണിക്കൂര്‍ മുമ്പേ അന്വേഷിച്ച് തുടങ്ങി, വേണമെങ്കില്‍ ഒരു മണിക്കൂര്‍ മുമ്പേ അന്വേഷിച്ച് തുടങ്ങാമെന്നാണ്” ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്. ഒപ്പം സി.പി.ഐ.എമ്മിന്റെ പതാകയുമുണ്ട്.

പരാതി ലഭിച്ചുവെന്നും, കമ്മീഷനെ നിയോഗിച്ചു എന്നുമാണ് സി.പി.ഐ.എം ഔദ്യോഗിക പ്രസ്താവന. പി.കെ ശശിയെ നേരത്തെ തന്നെ എ.കെ.ജി സെന്ററില്‍ വിളിച്ച് വരുത്തി വിശദീകരണം തേടിയതായും പ്രസ്താവനയില്‍ പറയുന്നുണ്ട്.

വളരെ മിഖച്ച ഒരു പ്രസ്താവന.അര മണിക്കൂർ മുമ്പേ പുറപ്പെട്ടു, സോറി അന്വേഷിച്ചു തുടങ്ങിഇനി വേണമെങ്കിൽ ഒരു മണിക്കൂർ മുമ്പേ അന്വേഷിച്ച് തുടങ്ങാം.

Posted by VT Balram on Friday, September 7, 2018

LEAVE A REPLY

Please enter your comment!
Please enter your name here