വീക്കെൻഡ് ഫുട്ബോൾ 6’s ടൂർണമെന്റ് : ടീം അൾട്ടിമേറ്റ് ജേതാക്കളായി

0

അൽഖോബർ: (www.k-onenews.in) അൽകോബാറിലെ ഒരു കൂട്ടം ഫുട്ബോൾ പ്രേമികൾ അസിസിയയിലെ ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച 6’s ഫുട്ബോൾ ടൂർണമെന്റിൽ മുൻ ജില്ലാ താരം സമീർ ബാച്ചിക നയിച്ച ടീം അൾട്ടിമേറ്റ് ജേതാക്കളായി. ടീ ടൈം, കർമാൻസ്, ഇ വൈ സി സി, അൾട്ടിമേറ്റ് എന്നീ പ്രമുഖ ടീമുകൾ മാറ്റുരച്ച ഈ ടൂർണമെന്റിലെ ഫൈനൽ മത്സരത്തിൽ ട്രൈ ബ്രെകറിലൂടെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ശക്തരായ ടീം ഇ വൈ സി സിയെ പരാജയപെടുത്തിക്കൊണ്ടാണ് ടീം അൾട്ടിമേറ്റ് ജേതാക്കളായത്. ജേതാക്കൾക് വേണ്ടി ജംഷാദ് മൊഗ്രാലും , സഫീർ കണ്ണൂരും രണ്ട് ഗോളുകളും ആഷി നെല്ലിക്കുന്ന് ഒരു ഗോളും വീതം നേടി.

നൂറു കണക്കിന് ഫുട്ബോൾ പ്രേമികളെ ദൃക്‌സാക്ഷികളാക്കികൊണ്ട്,
ഷെഫീല് ചെമ്മനാട്, ഫിറോസ് കർമാൻസ്, അൻവർ ഖാൻ ഇ വൈ സി സി എന്നിവർ വിജയികൾക്കുള്ള ട്രോഫിയും മെഡലും വിതരണം ചെയ്‌തു.

LEAVE A REPLY

Please enter your comment!
Please enter your name here