വീഡിയോ ഡൗണ്‍ലോഡിംഗിലെ ആവര്‍ത്തനം ഒഴിവാക്കാന്‍ പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്

0

കാലിഫോർണിയ: (www.k-onenews.in) പുതിയ ഫീച്ചറുകളുമായി അടിക്കടി മുഖം മിനുക്കലിലാണ് മെസേജിംഗ് ആപ്പായ വാട്ട്‌സ്ആപ്പ്. ഓരോ അപ്‌ഡേറ്റിലും ഉപയോക്താക്കളെ കാത്തിരിക്കുന്നത് നിരവധി പുത്തന്‍ മാറ്റങ്ങളാണ്. ഇപ്പോള്‍ ഒരേ വീഡിയോകള്‍ ആവര്‍ത്തിച്ച് ഡൗണ്‍ലോഡ് ചെയ്യുന്നത് ഒഴിവാക്കാന്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്ട്‌സ്ആപ്പ്. സന്ദേശമായി വരുന്ന വീഡിയോകളുടെ ചെറു പ്രിവ്യു നോട്ടിഫിക്കേഷനൊപ്പം കാണാമെന്ന് പുതിയ അപ്‌ഡേഷന്റെ ഗുണം. അത് കണ്ടിട്ട് വീഡിയോ ഡൗണ്‍ലോഡ് ചെയ്യണമോയെന്ന് ഉപഭോക്താവിന് തീരുമാനിക്കാം. വാട്‌സാപിന്റെ ഈ അപ്‌ഡേഷനെ കുറിച്ചുള്ള റിപ്പോര്‍ട്ട് WABetaInfo ആണ് പുറത്തു വിട്ടിരിക്കുന്നത്.

എന്നാല്‍ ഈ അപ്‌ഡേഷന്‍ വാട്ട്‌സ്ആപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നവര്‍ക്ക് തലവേദനയാകും സൃഷ്ടിക്കുക. നോറ്റിഫിക്കേഷനായ് വരുന്ന വീഡിയോകളുടെ ചെറു പ്രിവ്യു ഫോണ്‍ ലോക്കായിരിക്കുമ്പോള്‍ തന്നെ കാണാനാകും എന്നതു തന്നെയാണ് അതിന് കാരണം. ഫോണ്‍ ലോക്കായി ഇരുന്നാലും വിഡിയോകള്‍ കാണാമെന്ന് സാരം. ഇത് പൊതുയിടത്തും മറ്റും വമ്പന്‍ പൊല്ലാപ്പുകളാകും അശ്ലീലം സ്വീകരിക്കുന്നവര്‍ക്ക് സൃഷ്ടിക്കുക.

എന്നാല്‍, ഇതില്‍ നിന്ന് രക്ഷപ്പെടാനും മാര്‍ഗമുണ്ട്. ലഭിക്കുന്ന സന്ദേശങ്ങളുടെ പ്രിവ്യു കാണേണ്ടതില്ലെന്ന് നോട്ടിഫിക്കേഷന്‍ സെറ്റിംങ്‌സില്‍ വ്യക്തമാക്കിയാല്‍ ഈ തലവേദനയില്‍ നിന്നും രക്ഷപ്പെടാം. വാട്ട്‌സ്ആപ്പിന്റെ 2.18.102.5 വെര്‍ഷനിലായിരിക്കും വിഡിയോ പ്രിവ്യു അപ്‌ഡേഷനുണ്ടാകുക. ആപ്പ് സ്റ്റോറുകളില്‍ വൈകാതെ ഈ വേര്‍ഷന്‍ ലഭ്യമായി തുടങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here