ഷാഹിദ കമാലിനെ പത്തനാപുരത്ത് വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു

0

പത്തനാപുരം: (www.k-onenews.in) സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം ഡോ. ഷാഹിദ കമാലിനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു. പത്തനാപുരം തലവൂരില്‍ വെച്ചാണ് ഷാഹിദയ്ക്ക് നേരെ ആക്രമണമുണ്ടായത്. തലക്കും മുഖത്തും മര്‍ദ്ദനമേറ്റ ഷാഹിദ കമാല്‍ പത്തനാപുരം താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിനത്തില്‍ കാറില്‍ സഞ്ചരിച്ചതിനാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷാഹിദയെ ആക്രമിച്ചത്.

കന്യാസ്ത്രീ മരിച്ച മഠം സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെ തലവൂര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിനു സമീപത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. വാഹനം തടഞ്ഞ പ്രവര്‍ത്തകര്‍ കാറിന്റെ മുന്‍വശത്തെ ചില്ല് അടിച്ച് തകര്‍ക്കുകയും ചെയ്തു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്‍വശത്തെ ചില്ല് അടിച്ചു തകര്‍ത്തപ്പോള്‍ വശത്തെ ചില്ലുകള്‍ താഴ്ത്താന്‍ താന്‍ ഡ്രൈവറോട് പറഞ്ഞ സമയത്താണ് ഹര്‍ത്താല്‍ അനുകൂലികള്‍ തന്നെ ആക്രമിച്ചതെന്ന് ഷാഹിദ പറഞ്ഞു. തന്നോട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അസഭ്യം പറഞ്ഞതായും അവര്‍ വ്യക്തമാക്കി.

സംഭവമറിഞ്ഞ് പൊലീസെത്തിയാണ് ഷാഹിദ കമാലിനെ അക്രമികളില്‍ നിന്ന് മോചിപ്പിച്ചത്. ഡ്രൈവര്‍ക്കും മര്‍ദ്ദനമേറ്റു. മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരുന്ന ഷാഹിദ പിന്നീട് സിപിഎമ്മിലേക്ക് മാറുകയായിരുന്നു. ഈ കാര്യങ്ങള്‍ പറഞ്ഞാണ് ഷാഹിദക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അസഭ്യ വര്‍ഷം നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here